ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന, 40 ശതമാനത്തിൽ കുറയാതെ ഭിന്നശേഷിയുള്ളതും 2,50,000 രൂപയിൽ കവിയാതെ കുടുംബവാർഷിക വരുമാനമുള്ളവരുമായിരിക്കണം അപേക്ഷകർ.
www.scholarships.gov.in ലെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. മാനുവലായ അപേക്ഷകൾ പരിഗണിക്കില്ല.
വിശദവിവരങ്ങൾക്ക്: www.scholarships.gov.in, www.collegiateedu.kerala.gov.in, ഫോൺ: 9446096580, 9446780308, 0471-2306580.
Content Highlights: Post matric Scholarship for Differently Abled Students; Apply by 31 October