ര്‍ട്‌സ്, ഡിസൈന്‍ മേഖലകളില്‍ യൂണിവേഴ്‌സിറ്റ് ഓഫ് ദി ആര്‍ട്‌സ് ലണ്ടനില്‍ (യു.എ.എല്‍.) മാസ്റ്റേഴ്‌സ് പ്രോഗ്രാം സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം.

കോഴ്‌സുകള്‍

ഫുള്‍ ടൈം ആയോ പാര്‍ട് ടൈം ആയോ പഠിപ്പിക്കുന്ന ഗ്രാജ്വേറ്റ് ഡിപ്ലോമ, എം.ആര്‍ക്ക്., എം.എ., എം.ബി.എ., എം.എഫ്.എ., എം.റസ്, എം.എസ്‌സി. എന്നിവയിലൊന്നാകാം പ്രോഗ്രാം. 2021-2022ല്‍ തുടങ്ങുന്ന പ്രോഗ്രാം യു.എ.എലിലെ തിരഞ്ഞെടുത്ത ആറ് കോളേജുകളില്‍ ഒന്നില്‍ ആയിരിക്കണം. പ്രവേശനത്തിനുള്ള ഒരു ഓഫര്‍ അപേക്ഷാര്‍ഥിക്ക് ഉണ്ടായിരിക്കണം.

മേഖലകള്‍

3 ഡി ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ട് ഡിസൈന്‍, ആര്‍ക്കിടെക്ച്ചര്‍ സ്‌പേഷ്യല്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, ക്രിയേറ്റിവ് കംപ്യൂട്ടിങ്, ഫൈന്‍ ആര്‍ട്ട്, ഇലസ്‌ട്രേഷന്‍, ഫോട്ടോഗ്രഫി, ടെക്‌സ്റ്റെല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ്, ജേണലിസം പി.ആര്‍. മീഡിയ ആന്‍ഡ് പബ്ലിഷിങ്, ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് സയന്‍സ് തുടങ്ങിയവ.

യോഗ്യത

അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തില്‍ കുറഞ്ഞത് അപ്പര്‍ സെക്കന്‍ഡ് ക്ലാസ് ഓണേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. അതു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അംഗീകരിക്കപ്പെട്ട തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത തെളിയിക്കാന്‍ ട്രാന്‍സ്‌ക്രിപ്റ്റ് നല്‍കണം. അപേക്ഷയുടെ ഭാഗമായി ഒരു പഴ്‌സണല്‍ സ്റ്റേറ്റ്‌മെന്റ് നിശ്ചിത ചോദ്യങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍  നല്‍കേണ്ടതുണ്ട്. ഒരു അക്കാദമിക്/ പ്രൊഫഷണല്‍ റഫറിയുടെ തൃപ്തികരമായ ഒരു പഴ്‌സണല്‍ റഫറന്‍സ് ഇംഗ്ലീഷില്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

2021 സെപ്റ്റംബര്‍/ഒക്ടോബര്‍ മാസത്തില്‍ തുടങ്ങുന്ന പ്രോഗ്രാമുകള്‍ക്ക് 2021 ജൂണ്‍ 18 വരെയും 2022 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് 2021 ഒക്ടോബര്‍ 15 വരെയും അപേക്ഷിക്കാം.

അഡ്മിഷന്‍ ഓഫര്‍ ലഭിച്ചുകഴിഞ്ഞാല്‍ അപേക്ഷാര്‍ഥിയുടെ 'മെ ഫണ്ടിങ്' പേജില്‍ അര്‍ഹതയുള്ള എല്ലാ സ്‌കോളര്‍ഷിപ്പുകളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും. സ്‌കോളര്‍ഷിപ്പ് അപേക്ഷയിന്‍മേലുള്ള അന്തിമ തീരുമാനം, ഇമെയില്‍ വഴി അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.arts.ac.uk/study-at-ual/fees-and-funding-ല്‍ postgraduate funding > International students ലിങ്കുകള്‍ കാണണം.

Content Highlights: Post graduate scholarships from University of arts London