സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 2018-19 വര്‍ഷത്തിലെ വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവരും സംവരണേതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ആകണം.

അപേക്ഷകര്‍ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡേറ്റാബാങ്കില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യണം. അപ്രകാരം ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കണം. ഡേറ്റാബാങ്ക് രജിസ്ട്രേഷന്‍ നമ്പര്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളവര്‍ അതേ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിക്കാം. കുടുംബ വാര്‍ഷികവരുമാനം എല്ലാ മാര്‍ഗങ്ങളില്‍നിന്നും രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതത് സ്‌കീമുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത് അയക്കണം. സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം. കോഴ്സുകള്‍ക്കനുസരിച്ച് രണ്ടായിരം മുതല്‍ എണ്ണായിരം രൂപ വരെ ലഭിക്കും. വിശദവിവരങ്ങള്‍ www.kswcfc.org എന്ന സൈറ്റില്‍ ലഭിക്കും.

Content Highlights: Scholarship 2019, KSWCFC Vidya Samunnathi Scholarship for students 2019