ജീനോം എന്‍ജിനിയറിങ്/എഡിറ്റിങ് ടെക്‌നോളജി മേഖലയില്‍ പഠനമോ ഗവേഷണമോ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും യു.എസ്. സര്‍വകലാശാലയില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കാം. 'ഗെറ്റിന്‍' (GETin) അഥവാ ജനോം എന്‍ജിനിയറിങ്/എഡിറ്റിങ് ടെക്‌നോളജി ഇനിഷ്യേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമാകാം. അവസരമൊരുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ബയോടെക്‌നോളജി വകുപ്പും ഇന്തോ-യു.എസ്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറവും ചേര്‍ന്നാണ്.
ഇന്റേണ്‍ഷിപ്പ്
സ്റ്റുഡന്റ് ഇന്റണ്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ അഗ്രിക്കള്‍ച്ചര്‍, ആരോഗ്യശാസ്ത്രം, ബയോ എന്‍ജിനിയറിങ്, ബയോമെഡിക്കല്‍, ഫണ്ടമെന്റല്‍ ബയോളജി, അനുബന്ധ ശാസ്ത്രങ്ങള്‍ എന്നിവയിലൊന്നില്‍ മുഴുവന്‍സമയ ഗവേഷകരാകണം. യു.എസ്. സര്‍വകലാശാലയില്‍ ആറുമാസംവരെ ഇന്റണ്‍ഷിപ്പ് സൗകര്യം ലഭിക്കും. പ്രതിമാസ സ്‌െൈറ്റപ്പന്‍ഡ് 2500 ഡോളര്‍ (ഏകദേശം 1,75,500 രൂപ).
ഫെലോഷിപ്പ്
ലൈഫ് സയന്‍സസ്, ബയോടെക്‌നോളജി, എന്‍ജിനിയറിങ്, ടെക്‌നോളജി എന്നിവയിലൊന്നില്‍ പിഎച്ച്.ഡി. ഉണ്ടായിരിക്കണം. കോളേജ്, സര്‍വകലാശാല, ശാസ്ത്ര-സാങ്കേതിക സ്ഥാപനം, പൊതു ഫണ്ടിങ് ലഭിക്കുന്ന ഗവേഷണ-വികസന സ്ഥാപനം, എന്നിവയിലൊന്നില്‍ റെഗുലര്‍ സ്ഥാനം വഹിക്കണം. അഞ്ച് ആഴ്ചമുതല്‍ 12 മാസംവരെ നീളുന്ന ഫെലോഷിപ്പ് അനുവദിക്കും. പ്രതിമാസ സ്‌െൈറ്റപ്പന്‍ഡ് 3000 ഡോളര്‍ (ഏകദേശം, 2,13,000 രൂപ)
അക്‌സപ്റ്റന്‍സ് ലെറ്റര്‍
യു.എസിലെ അതിഥി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇന്റേണ്‍ഷിപ്പിന്/ഫെലോഷിപ്പിന് അനുവാദം വാങ്ങേണ്ട ഉത്തരവാദിത്വം അപേക്ഷാര്‍ഥിക്കാണ്. സ്ഥാപനം നല്‍കുന്ന 'അക്സപ്റ്റന്‍സ് ലെറ്റര്‍' അപേക്ഷയ്‌ക്കൊപ്പം നല്‍കണം. സ്‌െൈറ്റപ്പന്‍ഡിനു പുറമേ എയര്‍ ഫെയര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കണ്ടിന്‍ജന്‍സി, ഫെലോഷിപ്പുകാര്‍ക്ക് കോണ്‍ഫറന്‍സ് അലവന്‍സ് എന്നിവ ലഭിക്കും. അവസാന തീയതി: ഒക്ടോബര്‍ 31. വിവരങ്ങള്‍ക്ക്: www.iusstf.org (പ്രോഗ്രാം ഫോളിയോ > വിസിറ്റേഷന്‍ ആന്‍ഡ് ഇന്റണ്‍ഷിപ്പ്‌സ് വഴി).
Content Highlights: Genome Engineers have a chance to win US Fellowship