.ബി.സി. വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ്/ പ്യുവര്‍ സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളില്‍ (പി.ജി./ പിഎച്ച്.ഡി. കോഴ്‌സുകള്‍ക്ക് മാത്രം) ഉപരിപഠനത്തിന് പിന്നാക്കവിഭാഗവകുപ്പ് നല്‍കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 

കുടുംബ വാര്‍ഷികവരുമാനം ആറുലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in -ല്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30-നകം ഡയറക്ടര്‍, പിന്നാക്കവിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാം നില, കനകനഗര്‍, കവടിയാര്‍ പി.ഒ., വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ ലഭിക്കണം.

Content Highlights: foreign studies, Kerala government provide Overseas scholarship for obc Students