ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം ഫെലോഷിപ്പുകള്‍ നല്‍കുന്നു.
പ്രതിമാസം 31,000 രൂപ ഫെലോഷിപ്പ് തുകയും വാര്‍ഷിക ഗ്രാന്റായി 10,000 രൂപയും ലഭിക്കുന്ന ഫെലോഷിപ്പിന്റെ ദൈര്‍ഘ്യം രണ്ടുവര്‍ഷമായിരിക്കും.
പ്രായം 30 വയസ്സില്‍ താഴെയാകണം. ഹിസ്റ്ററി, ഡിഫന്‍സ് സ്റ്റഡീസ്, മിലിട്ടറി സയന്‍സ് എന്നിവയിലൊന്നില്‍ ഒന്നാം ക്ലാസ്/ഉയര്‍ന്ന രണ്ടാം ക്ലാസുള്ള എം.എ,/എം.എസ്സി. ബിരുദവും എം.ഫില്‍ അല്ലെങ്കില്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചരിത്ര ഡിവിഷനുമായി അറ്റാച്ച് ചെയ്യപ്പെടും. പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയായിരിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പോകാന്‍ തയ്യാറായിരിക്കണം.
ഫെലോഷിപ്പ് ലഭിച്ചാല്‍ മറ്റു നിയമനം സ്വീകരിക്കാന്‍ പാടില്ല. പ്രോജക്ട് പൂര്‍ത്തിയായാല്‍ വിശദമായ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന് നല്‍കണം.
ഫെലോഷിപ്പിന്റെ വിശദാംശങ്ങള്‍ക്കും അപേക്ഷാ ഫോമിനും histdiv-mod@nic.in ഇ മെയില്‍ ചെയ്ത് ആവശ്യപ്പെടണം. പൂരിപ്പിച്ച അപേക്ഷ 'ഡയറക്ടര്‍, ഹിസ്റ്ററി ഡിവിഷന്‍, മിനിസ്ട്രി ഓഫ് ഡിഫന്‍സ്, വെസ്റ്റ് ബ്ലോക്ക് - VIII, വിങ് - 1, ആര്‍.കെ.പുരം, ന്യൂഡല്‍ഹി- 110066' എന്ന വിലാസത്തില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി (ഒക്ടോബര്‍ 26- ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു) 45 ദിവസത്തിനകം ലഭിക്കണം.
Content Highlights: Fellowship for PhD in History of Indian Military