ലണ്ടന്‍: യു.കെ. സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക്, എന്‍ജിനിയറിങ് മാസ്റ്റേഴ്‌സ് പഠനത്തിനായി നല്‍കുന്ന മാസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ 2021 സെപ്റ്റംബറില്‍ തുടങ്ങുന്ന പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ലഭ്യമായ എം. എസ്.സി. പ്രോഗ്രാമുകള്‍:

അഡ്വാന്‍സ്ഡ് മെക്കാനിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ് സ്ട്രക്‌ചേഴ്‌സ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, എനര്‍ജി എന്‍വയോണ്‍മെന്റല്‍ ടെക്‌നോളജി ആന്‍ഡ് ഇക്കണോമിക്‌സ്, മാരിടൈം ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, മാരിടൈം ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍ ഗ്രീസ്, മാരിടൈം സേഫ്ടി ആന്‍ഡ് സെക്യൂരിറ്റി മാനേജ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് ഫിനാന്‍സ് ആന്‍ഡ് റിസ്‌ക്, റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് പവര്‍ സിസ്റ്റംസ് മാനേജ്‌മെന്റ്, ടെമ്പററി വര്‍ക്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മെത്തേഡ് എന്‍ജിനിയറിങ്. സ്‌കോളര്‍ഷിപ്പായി 2000 പൗണ്ട് (ഏകദേശം 2,03,000 രൂപ) ലഭിക്കും. അപേക്ഷ നല്‍കേണ്ട ലിങ്ക്: https://www.ctiy.ac.uk/prospectivestudents/finance/funding/engineeringscholarshipinternational

Content Highlights: engineering scholarship