റോസ്പേസ് എൻജിനിയറിങ്, ഏറോനോട്ടിക്കൽ എൻജിനിയറിങ്, സ്പേസ് എൻജിനിയറിങ് ആൻഡ് റോക്കറ്റ്ട്രി, ഏവിയോണിക്സ്, എയർ ക്രാഫ്റ്റ് എൻജിനിയറിങ് തുടങ്ങിയ കോഴ്സുകളിലൊന്നിൽ പഠിക്കുന്ന പെൺകുട്ടിയാണോ നിങ്ങൾ? പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം. എങ്കിൽ നിങ്ങൾക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) സ്കോളർഷിപ്പുകൾ നൽകുന്നു. ഏറോനോട്ടിക്സ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബോർഡ് (എ.ആർ. ആൻഡ് ഡി.ബി.) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

യു.ജി., പി.ജി. പഠനം

ബിരുദപഠനത്തിന് വർഷം 1,20,000 രൂപ അല്ലെങ്കിൽ യഥാർഥ ഫീസ്, ഏതാണോ കുറവ്. പരമാവധി നാലു വർഷത്തേക്ക്. പി.ജി. പഠനത്തിന് മാസം 15,500 രൂപ. വർഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവർഷത്തേക്ക്. ബിരുദതലത്തിൽ 20-ഉം, പി.ജി. തലത്തിൽ 10-ഉം സ്കോളർഷിപ്പുകൾ നൽകും.

തിരഞ്ഞെടുപ്പ്

യു.ജി: ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനിയറിങ്) കോഴ്സിൽ 2019-'20-ൽ ആദ്യവർഷത്തിൽ ആകണം. ജെ.ഇ. ഇ. (മെയിൻ) യോഗ്യതയിൽ സാധുവായ സ്കോർ വേണം. ഡ്യുവൽ ഡിഗ്രി/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം. ആദ്യ നാലുവർഷേത്തേക്ക് പരിഗണിക്കും. തിരഞ്ഞെടുപ്പ് ജെ.ഇ. ഇ. (മെയിൻ) മെറിറ്റ് പരിഗണിച്ച്.
പി.ജി: എം.ഇ./എം.ടെക്./എം.എസ്സി. (എൻജിനിയറിങ്) കോഴ്സിൽ 2019-'20 -ൽ ആദ്യ വർഷത്തിൽ ആകണം. യോഗ്യതാ പരീക്ഷയിൽ (ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനിയറിങ്/തത്തുല്യം), 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഗേറ്റ് സ്കോർ മെറിറ്റ് പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

അപേക്ഷ: https://rac.gov.in എന്ന വെബ്സൈറ്റ് വഴി ജൂലായ് 19 മുതൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.

Content Highlights: DRDO Scholarship for Girl Students; apply by 30 September