കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജ്/സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടറല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡുകള്‍ നടത്തിയ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ 20 ശതമാനം പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ഈ വര്‍ഷം നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാര്‍ക്ക് 80 ശതമാനംവരെയാണ്. അപേക്ഷകര്‍ 2021 -22ല്‍ പ്ലസ്ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടര്‍ പഠനം നടത്തുന്നവര്‍ ആകണം.

അപേക്ഷകര്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.) വഴി നേരിട്ടോ www.scholarships.gov.in വഴിയോ നവംബര്‍ 30നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, 9447096580, 0471 2306580.

Content Highlights: Central Sectoral Scholarship,education