കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികളായ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റ്‌സ് വിത്ത് ഡിസെബിലിറ്റീസ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് കോളേജ് ആന്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് എന്നിവയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് 31 വരെ ഫ്രഷ്/റിന്യൂവല്‍ രജിസ്‌ട്രേഷന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ്‌വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷമതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട രണ്ടുലക്ഷത്തില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസിനും രണ്ടരലക്ഷത്തില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഡിസെബിലിറ്റീസിനും അപേക്ഷിക്കാം.

പ്ലസ് ടു തലത്തില്‍ 80 ശതമാനത്തില്‍ കുറയാതെ ഉയര്‍ന്ന മാര്‍ക്ക് നേടിയ, എട്ടുലക്ഷം രൂപയില്‍ കവിയാതെ കുടുംബ വാര്‍ഷിക വരുമാനമുള്ള എല്ലാവിഭാഗം വിദ്യാര്‍ഥികള്‍ക്കും സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.scholarships.gov.in മുഖേനെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മാനുവല്‍/ഓഫ്‌ലൈന്‍ അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in, ഇമെയില്‍: postmtaricscholarship@gmail.com, ഫോണ്‍: 0471 2306580, 9446096580.

Content Highlights: Central Government Scholarship