സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരാവണം. www.minortiywelfare.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 20. വിവരങ്ങള്‍ക്ക്: 04712300524.

Content Highlights: C H Mohammed koya Scholarship