ര്‍ജം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി മേഖലകള്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ പ്രാപ്തരായ പുതുതലമുറ ചിന്തകരെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന 'ബ്രേക്ക് ത്രൂ ജനറേഷന്‍ ഗവേഷണ ഫെലോഷിപ്പുകള്‍'ക്ക് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

ഓക്‌ലന്‍ഡ് (കാലിഫോര്‍ണിയ) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ബ്രേക്ക് ത്രൂ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ, 'ബ്രേക്ക് ത്രൂ ജനറേഷന്‍' സംരംഭമാണ് ഫെലോഷിപ്പുകള്‍ ഒരുക്കുന്നത്. 10 ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് പ്രോഗ്രാം. 

ബൂട്ട് ക്യാമ്പില്‍ തുടങ്ങുന്ന പ്രോഗ്രാമില്‍ എനര്‍ജി, സിറ്റീസ്, ഫുഡ് ആന്‍ഡ് ഫാമിങ് എന്നീ മൂന്നു വിഭാഗങ്ങളിലായി ചര്‍ച്ചകള്‍ നടക്കും. പോളിസി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിശിഷ്ടാംഗങ്ങള്‍, പോളിസി വൈറ്റ് പേപ്പര്‍, റിപ്പോര്‍ട്ടുകള്‍, മെമ്മോസ് എന്നിവ തയ്യാറാക്കണം. കൂടാതെ ചിന്തകര്‍, എഴുത്തുകാര്‍, സ്‌കോളര്‍മാര്‍ എന്നിവരുമായുള്ള സംവാദങ്ങള്‍, അവരുടെ പ്രഭാഷണങ്ങള്‍, ഡിബേറ്റുകള്‍, വര്‍ക്കിങ് ഗ്രൂപ്പുകള്‍ എന്നിവയില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. 

2021 ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ നടത്തുന്ന പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ 600 ഡോളര്‍ വീതം ലഭിക്കും. ആവശ്യകത പരിഗണിച്ച് യാത്ര/താമസ അസിസ്റ്റന്‍സ് സ്‌റ്റൈപ്പന്‍ഡുകളും ലഭിക്കാം. അവസാനവര്‍ഷ അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍, കോളേജ് ഗ്രാജുവേറ്റുകള്‍, പോസ്റ്റ് ഗ്രാജുവേറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി https://thebreakthrough.org/ ല്‍ 'ഫെലോഷിപ്പ്' ലിങ്ക് വഴി ഫെബ്രുവരി 12നകം നല്‍കണം.

Content Highlights: Break through generation fellowsip apply till February 12