ഷ്യന്‍, ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് നല്‍കുന്ന അര്‍ഗലാന്‍ഡര്‍ സ്‌കോളര്‍ഷിപ്പിന് ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബോണ്‍ അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്.

ട്രാവല്‍ അലവന്‍സും മാസ സ്‌കോളര്‍ഷിപ്പുമായി 1500 യൂറോ (ഏകദേശം 1,33,000 രൂപ), അനുഗമിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അധിക ഫണ്ടിങ് (250 മുതല്‍ 300 യൂറോ വരെ), മാസം 300 യൂറോ വരെയുള്ള റിസര്‍ച്ച് എക്‌സ്പന്‍സ് അലവന്‍സ് തുടങ്ങിയവ ഫണ്ടിങ്ങില്‍ ഉള്‍പ്പെടും. അപേക്ഷകര്‍ സ്‌കോളര്‍ഷിപ്പ് കാലയളവിനു ശേഷം സ്വന്തം രാജ്യത്തുതന്നെ ഗവേഷണം പൂര്‍ത്തിയാക്കണം.

2022 ജനുവരി മുതല്‍ ജൂലായ് വരെയുള്ള കാലയളവിലെ ഫണ്ടിങ്ങിനായി പരിഗണിക്കപ്പെടാനുള്ള അപേക്ഷ മേയ് 31 വരെ നല്‍കാം. ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു ഫുള്‍ടൈം പ്രൊഫസര്‍ ആണ് വിദ്യാര്‍ഥിക്കുവേണ്ടി അപേക്ഷ നല്‍കേണ്ടത്.  https://www.uni-bonn.de/international/ ലെ സ്‌കോളര്‍ഷിപ്പ് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ സ്‌കോളര്‍ഷിപ്പ് ലിങ്കില്‍.

Content Highlights: Bonn University Doctoral scholarship for students from global south