സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാക്ക് ടു ലാബ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ജനുവരി 31നകം അപേക്ഷിക്കണം.

സയന്‍സ്/എന്‍ജിനിയറിങ് വിഷയങ്ങളിലെ ഗവേഷണ ബിരുദമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരമാവധി രണ്ടു വര്‍ഷത്തേക്ക് മാസം 45,000 രൂപയും ആനുകൂല്യങ്ങളും ലഭിക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ്: www.kscste.kerala.gov.in, ഇമെയില്‍: lek.kscste@kerala.gov.in, womenscientistkerala@gmail.com, ഫോണ്‍: 04712548208, 2548346.

Content Highlights: Back to Lab Postdoctoral Fellowship