മൂഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്താൻ ഉചിതമായതും ചെലവു താങ്ങാൻ കഴിയുന്നതുമായ ഉത്‌പന്നങ്ങൾ രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന സർക്കാരിന്റെ സാമൂഹിക നൂതന പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി ഇൻഡസ്ട്രിയൽ റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (ബിറാക്) ആണ് ‘സോഷ്യൽ ഇന്നൊവേറ്റേഴ്സ് ഫോർ സോഷ്യൽ ഇന്നൊവേഷൻ ഇമേർഷൻ’ എന്ന പദ്ധതിവഴി ‘സ്പർഷ് ഫെലോസ്’-നെ കണ്ടെത്തുന്നത്.

സോഷ്യൽ ഇന്നൊവേറ്റേഴ്സ്

സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തി ജീവശാസ്ത്രപരമായ ഇടപെടലുകളിൽക്കൂടി അവയ്ക്കു പരിഹാരംതേടുക എന്നതാണ് സോഷ്യൽ ഇന്നവേറ്റേഴ്സ്/സ്പർഷ് ഫെലോസിന്റെ ഒരു പൂൾ രൂപപ്പെടുത്തൽ വഴി ലക്ഷ്യമിടുന്നത്. മെറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, ഏജിങ് ആൻഡ് ഹെൽത്ത്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, വേസ്റ്റ് ടു വാല്യു, കോംബാറ്റിങ് എൻവയോൺമെന്റൽ പൊലൂഷൻ, അഗ്രി-ടെക് എന്നീ പ്രമേയങ്ങളിലാണ് 14 സ്പർഷ് കേന്ദ്രങ്ങളിൽകൂടി സോഷ്യൽ ഇന്നൊവേറ്റേഴ്സിനുവേണ്ട പിന്തുണ നൽകുന്നത്. 

കേരളത്തിലെ കേന്ദ്രങ്ങൾ

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, (എസ്.സി.ടി.ഐ.എം.എസ്.ടി. -ടി.ഐ.എം.ഇ.ഡി.) തിരുവനന്തപുരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് - കേരള (ടെക്നോപാർക്ക്, കഴക്കൂട്ടം, തിരുവനന്തപുരം) എന്നിവ കേരളത്തിലെ കേന്ദ്രങ്ങളാണ്. 

യോഗ്യത

ലൈഫ് സയൻസസ്, അഗ്രിക്കൾച്ചർ, എൻജിനിയറിങ്, മെഡിസിൻ, ഹ്യൂമൺ ബയോളജി എന്നിവയിലൊരു മേഖലയിൽ ബി.ടെക്., ബി.ഇ., എം.ബി.ബി.എസ്., എം.എസ്‌സി., എം.എസ്., 
എം.ടെക്., എം.ഫിൽ, എം.ഡി., പിഎച്ച്.ഡി. എന്നിവയിലേതെങ്കിലും ബിരുദം വേണം. പ്രായം: 35 വയസ്സിൽ താഴെ. അപേക്ഷ www.birac.nic.in വഴി ജനുവരി 15 വരെ നൽകാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് വിദഗ്ധ സമിതിയുടെ അഭിമുഖം ഉണ്ടാകും. പ്രസന്റേഷനും നടത്തേണ്ടിവരും.

ഫെലോഷിപ്പ്

മാസ ഫെലോഷിപ്പായി 50,000 രൂപ ലഭിക്കും. മിനി കിക്ക്-സ്റ്റാർട്ട് ഗ്രാന്റായി അഞ്ച് ലക്ഷം രൂപ, ക്ലിനിക്കൽ/റൂറൽ ഇ​േമർഷൻ, ബിറാക് നെറ്റ് വർക്ക് ഉപയോഗിക്കൽ, വിദഗ്ധരുടെ മെന്ററിങ്, ഭാവിയിൽ ഫണ്ടിങ്ങിനുള്ള അവസരങ്ങൾ എന്നിവയും പദ്ധതിയുടെ സവിശേഷതകളാണ്. ഫെലോഷിപ്പ് കാലാവധി 18 മാസമാണ്.

Content Highlights: Apply now for Sparsh Fellowship of Central Govt