ഡോക്ടറല്‍ തലത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്കായി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.) ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസരംഗത്തെ ഗവേഷണങ്ങള്‍ വിവിധ വിജ്ഞാനശാഖകളുടെ കാഴ്ചപ്പാടുകളില്‍കൂടി നടത്താനും നിലവിലെ സാഹചര്യത്തിനനുസൃതമായ വിജ്ഞാനം രൂപപ്പെടുത്താനും യുവഗവേഷകര്‍ക്ക് അവസരം നല്‍കുക എന്നതാണ് ഫെലോഷിപ്പുകള്‍വഴി ലക്ഷ്യമിടുന്നത്.
മേഖലകള്‍
അധ്യാപകപരിശീലകരുടെ വിദ്യാഭ്യാസം, പ്രതികൂല സാഹചര്യങ്ങളിലുള്ളവരുടെ വിദ്യാഭ്യാസം, ക്ലാസ് മുറികളിലെ സമ്പ്രദായങ്ങളും ശീലങ്ങളും, പാഠ്യപദ്ധതിമേഖലകള്‍, കുട്ടികളുടെ മാനസിക-സാമൂഹിക വികസനം, സ്‌കൂള്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീക്ഷ്ണമായ പ്രശ്‌നങ്ങള്‍.
ഫെലോഷിപ്പ്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപയും നെറ്റ് യോഗ്യതയുള്ളവര്‍ക്ക് 25,000 രൂപയും പ്രതിമാസ ഫെലോഷിപ്പായി മൂന്നുവര്‍ഷത്തേക്ക് ലഭിക്കും. കണ്ടിന്‍ജന്‍സി ഗ്രാന്റായി 10,000 രൂപ വര്‍ഷത്തില്‍ ലഭിക്കും.
യോഗ്യത
അപേക്ഷകര്‍ അക്കാദമിക് മികവ് തെളിയിച്ചവരാകണം. ബിരുദ-ബിരുദാനന്തര തലങ്ങളില്‍ 60 ശതമാനം മാര്‍ക്കുവേണം. പ്രായം 35 കവിയരുത്. പിഎച്ച്.ഡി.ക്ക് അംഗീകൃതസ്ഥാപനത്തില്‍ രജിസ്റ്റര്‍ചെയ്തവരോ രജിസ്‌ട്രേഷന്‍നടപടികളുമായി മുന്നോട്ടുപോകുന്നവരോ ആകണം.
അപേക്ഷ
അപേക്ഷാമാതൃക www.ncert.nic.in-ല്‍ ലഭിക്കും. ഗവേഷണം നടത്താനുദ്ദേശിക്കുന്ന വിഷയം അടിസ്ഥാനമാക്കി 1500 വാക്കുകളിലുള്ള ഒരു ആശയ രൂപരേഖ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം (നവംബര്‍ എട്ടിന് വിജ്ഞാപനം വന്നിട്ടുണ്ട്) 'ഡിവിഷന്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച്, റൂം നമ്പര്‍ 14, മൂന്നാം നില, സക്കീര്‍ ഹുസൈന്‍ ബ്ലോക്ക്, നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്, ശ്രീ ഓറോബിന്ദോ മാര്‍ഗ്, ന്യൂഡല്‍ഹി-110016' എന്ന വിലാസത്തില്‍ ലഭിക്കണം.
Content Highlights: Apply Now for NCERT Doctoral Fellowship