കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ നല്‍കുന്ന പ്രതിഭ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ 2021 - 22 അധ്യയനവര്‍ഷം ബിരുദപഠനത്തിന് ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാം.

മൂന്നുവര്‍ഷ ബിരുദപഠനത്തിനും തുടര്‍ന്നുള്ള രണ്ടുവര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിനും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴി ജനുവരി 31നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.kscste.kerala.gov.in 0471 2548208, 2548346, ഇമെയില്‍: lek.kscste@kerala.gov.in, pskscste@gmail.com.

 

Content Highlights: Applications Invited For Prathibha Scholarship