സേനാംഗങ്ങളുടെ മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി അവാന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ്. അക്കാദമിക തലത്തില്‍ കുറഞ്ഞത് 70% മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് 50,000 രൂപ വീതം സ്‌കോളഷിപ്പായി ലഭിക്കും. കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്‌സോ, നൈപുണ്യ വികസ കോഴ്‌സോ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

പേര്, മേല്‍വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പി, രക്ഷകര്‍ത്താവിന്റെ സേനയിലെ ജോലിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നിവ scholarship@avanse.com  എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ www.avanse.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മാര്‍ച്ച് 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 


Content Highlights: 25 lakh educational Scholarship for defence Personnel's children by Avanse financial Services