കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2017ലെ 'ഇന്‍സ്‌പെയര്‍' ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഡിസംബര്‍ 31വരെ അപേക്ഷിക്കാം. ആകെ 10,000 സ്‌കോളര്‍ഷിപ്പുകളാണുള്ളത്.

യോഗ്യത: പ്ലസ്ടു സി.ബി.എസ്.ഇ./സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) പരിധിക്കുള്ളില്‍ (കേരളത്തിലെ കട്ട് ഓഫ് മാര്‍ക്ക് കഴിഞ്ഞവര്‍ഷം 96.5 ആയിരുന്നു) വരുന്നവര്‍. അല്ലെങ്കില്‍ JEE Main/JEE Advanced  NEETUG കോമണ്‍ മെരിറ്റ് ലിസ്റ്റില്‍ ഉയര്‍ന്ന 10,000 റാങ്കിനുള്ളില്‍ വരുന്നവര്‍. അല്ലെങ്കില്‍ കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (KVPY)ഫെലോകള്‍. നാഷണല്‍ ടാലന്റ്‌സെര്‍ച്ച് എക്‌സാമിനേഷന്‍ (NTSE) സ്‌കോളര്‍മാര്‍. ഇന്റര്‍നാഷണല്‍ ഒളിമ്പ്യാര്‍ഡ് മെഡലിസ്റ്റുകള്‍. ജഗദീഷ് ബോസ് നാഷണല്‍ സയന്‍സ് ടാലന്റ് സേര്‍ച്ച്(JBNSTS) സ്‌കോളര്‍മാര്‍. പ്രായം 17-22.

യു.ജി.സി. അംഗീകൃത വാഴ്‌സിറ്റി /കോളേജില്‍ നാച്വറല്‍/ ബേസിക് സയന്‍സ് (ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, അസ്‌ട്രോഫിസിക്‌സ്, അസ്‌ട്രോണമി, ബോട്ടണി, സുവോളജി,  ഇലക്‌ട്രോണിക്‌സ്, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്‌സ്, ജിയോകെമിസ്ട്രി, അറ്റ്‌മോസ്ഫിയറിക് സയന്‍സസ്, ഓഷ്യന്‍ സയന്‍സസ്) വിഷയങ്ങളില്‍  മൂന്നുവര്‍ഷത്തെ  റഗുലര്‍ ബി.എസ്‌സി./ ബി.എസ്‌സി.(ഓണേഴ്‌സ്)/ നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ്(ബി.എസ്.) /അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്‌സി./എം.എസ്. പ്രോഗ്രാമുകളില്‍ പഠിക്കുന്നവരാകണം.

എന്‍ജിനീയറിങ്/ടെക്‌നോളജി/മെഡിസിന്‍/മറ്റ് പ്രൊഫഷണല്‍/ടെക്‌നിക്കല്‍/അപ്ലൈഡ് സയന്‍സ് കോഴ്‌സുകള്‍ ഈ സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍പ്പെടില്ല. വിവരങ്ങള്‍ക്ക്: www.onlineinspire.gov.in

Content Highlights: Innovation in Science Pursuit for Inspired Research, INSPIRE, Department of Science & Technology