• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Education
More
Hero Hero
  • News
  • Features
  • Notifications
  • Scholarships
  • Vidya
  • Quiz Corner
  • Ask Expert
  • Last Rank 2020
  • Careers
  • GK & CA
  • Courses & Institutions
  • YearBook
  • Videos
  • University News
  • Announcements

യൂറോപ്പില്‍ ഫ്രാന്‍സിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ച യുദ്ധമേത്? | ക്വിസ്‌

Nov 19, 2019, 10:54 PM IST
A A A

ലോകത്ത് പല കാലത്തായി സംഭവിച്ച ചില യുദ്ധങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് ഇത്തവണ ക്വിസ് കോര്‍ണറില്‍

# സ്‌നേഹജ് ശ്രീനിവാസ് (ക്യു ഫാക്ടറി സി.ഇ.ഒ.)
Quiz on World Famous Wars
X

മനുഷ്യൻ ഉണ്ടായ കാലം മുതൽ പരസ്പര പോരാട്ടങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. പണം, രാഷ്ട്രം, വ്യവസായം, മതം അങ്ങനെ പോരാട്ടങ്ങൾക്ക് കാരണങ്ങൾ പലതാണ്. ലോകത്ത് പല കാലത്തായി സംഭവിച്ച ചില യുദ്ധങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് ഇത്തവണ.

ചോദ്യങ്ങള്‍

  1.  ലോകമനസ്സാക്ഷിയെ നടുക്കിയ ഈ യുദ്ധത്തിനിടെയാണ് ആദ്യമായി ടാങ്കറുകൾ ഉപയോഗിച്ചുതുടങ്ങിയത്. ടാങ്കറുകൾ നിർമിക്കുന്നതിന് സഹകരിച്ച തൊഴിലാളികൾക്കുപോലും അതിന്റെ ഉദ്ദേശ്യം മനസ്സിലായിരുന്നില്ല. മരുഭൂമിയിലേക്ക് വെള്ളം എത്തിക്കാനുള്ള വാഹനമെന്ന വ്യാജേനയാണ് ആദ്യകാലത്ത് ടാങ്കറുകൾ നിർമിക്കപ്പെട്ടത്. യുദ്ധത്തിനിടയിൽ, അതിൽ പങ്കെടുത്ത ശത്രുരാജ്യങ്ങൾ ക്രിസ്മസ് ദിവസം പരസ്പരം ധാരണയിലെത്തുകയും ഒരു ദിവസത്തേക്ക് വൈരാഗ്യംമറന്ന് ഒരുമിച്ച്  കളിക്കുകയും കേക്ക് പങ്കിടുകയും ചെയ്തിരുന്നു. ഏത് യുദ്ധത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്  ?
     
  2.  വില്യം താക്കറേയുടെ വാനിറ്റി ഫെയർ (1847), വിക്ടർ ഹ്യൂഗോയുടെ ലെ മിസ്റാബ്ലെ (1862), എന്നീ സാഹിത്യകൃതികളിൽ പരാമർശിക്കപ്പെട്ട ഈ യുദ്ധത്തിന്റെ അനന്തരഫലമായി യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മ അവസാനിച്ചു. സംഭവസമയത്ത് സംയുക്ത നെതർലൻഡ്സിൽ സ്ഥിതി ചെയ്തിരുന്ന ഈസ്ഥലം പിന്നീട്  നിർണായകമത്സരം, സമ്പൂർണ പരാജയം എന്നീ വിവക്ഷകളോടെ ഒരു പദമായി ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിക്കപ്പെട്ടു. ഏതാണ് ഈ യുദ്ധം?
     
  3.  പരാജയമറിയാത്ത ബ്രിട്ടീഷ് ജനറൽ  ആർതർ വെല്ലസ്ലി (ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ) 13 വർഷം നീണ്ടുനിന്ന ഈ യുദ്ധത്തിൽ ഇവിടുത്തെ നാട്ടു രാജാവിനോട് തോൽക്കുകയുണ്ടായി. ഇരുപത്തിയൊന്നാം വയസ്സിൽ രാജാവായ ഇദ്ദേഹംനയിച്ച യുദ്ധം ‘Cotiote War’ എന്നും അറിയപ്പെടുന്നു. ഏതാണീ യുദ്ധം?
     
  4.  വാസ്കോഡ ഗാമ കൊലാച്ചി എന്ന് വിശേഷിപ്പിച്ച ഈ സ്ഥലം 1956-ന് മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. 2004-ൽ ഉണ്ടായ സുനാമിയിൽ ഇവിടുത്തെ 500-ലധികം ആളുകൾ മരണപ്പെടുകയും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ഈ സ്ഥലം നമുക്ക് സുപരിചിതമാവുന്നത് ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നാവിക സൈന്യാധിപനായിരുന്ന ക്യാപ്‌റ്റൻ ഡിലനോയ് മാർ‌ത്താണ്ഡവർമയുടെ സൈന്യത്തോട് പരാജയപ്പെട്ട് തടവിലായി പിന്നീട് തിരുവിതാംകൂർ സൈന്യാധിപനായി മാറുവാനിടയാക്കിയ യുദ്ധത്തിന്റെ പേരിലാണ്. ഏതാണീ യുദ്ധം ?   
     
  5.  ദുര്യോധനന്റെ പക്കൽനിന്ന് പാണ്ഡവന്മാർ ആവശ്യപ്പെട്ട പാണ്ഡവപ്രസ്ഥം എന്ന പ്രദേശമാണ് പാനിപ്പത്ത് എന്നാണ് ഐതിഹ്യം. ദിശാബോധം ഇല്ലാത്ത നേതാക്കന്മാരുടെ തെറ്റായ തീരുമാനങ്ങൾക്ക് വിനയായി കടന്നുകയറ്റക്കാർ വിളയാടുന്നത്തിനു ജസ്ജിത് സിങ്‌ എന്ന എയർഫോഴ്സ് കമാൻഡർ ഈ പ്രദേശത്തിന്റെ പേരിൽ ഒരു വാക്ക് രൂപവത്‌കരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ സുപ്രധാനമായ മൂന്നു യുദ്ധങ്ങൾ നടന്നിട്ടുള്ള ഈ പ്രദേശത്തെ ഇന്ത്യയുടെ ‘വസ്ത്രവ്യാപാര തലസ്ഥാനം’ എന്നും വിളിക്കാറുണ്ട്. ഏത് പ്രദേശം?
     
  6.   1944-ൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന ഈ യുദ്ധം ‘Stalingard of East’ എന്നാണ് അറിയപ്പെടുന്നത്. ലണ്ടനിലെ നാഷണൽ ആർമി മ്യൂസിയം നടത്തിയ വോട്ടെടുപ്പിൽ ‘Battle of Imphal’ നൊപ്പം ബ്രിട്ടന്റെ മഹായുദ്ധമായി തിരഞ്ഞെടുക്കപ്പെട്ടതും (Britian’s Greatest Battle) ഈ യുദ്ധമാണ്. രണ്ടാംലോകമഹായുദ്ധത്തിൽ നിർണായകപങ്കു വഹിച്ച ഈ യുദ്ധം തിരിച്ചറിയുക.
     
  7.  പതിനാറാംനൂറ്റാണ്ടിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ നാവികശക്തികളായിരുന്ന പോർച്ചുഗീസ് സൈന്യത്തെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തിയ കോഴിക്കോടിന്റെ സൈനികവീര്യം ലോകപ്രശസ്തമാക്കിയ ഈ യുദ്ധവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട കൃതിയാണ് അൽ ഫത്ഹുൽ മുബീൻ. വടക്ക് ബേപ്പൂർപുഴയും തെക്ക് കടലുണ്ടിപുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന തന്ത്രപ്രധാനമായ പ്രദേശത്തുനടന്ന ഈ യുദ്ധം കേരളത്തിലെ പോർച്ചുഗീസ് അധിനിവേശത്തിന്റെ അടിത്തറയിളക്കിയ യുദ്ധമായിരുന്നു. ഏത് യുദ്ധം ?
     
  8.  1337-മുതൽ 1453-വരെയുള്ള 116 വർഷങ്ങൾ ഫ്രാൻസിലെയും ഇംഗ്ളണ്ടിലെയും നാട്ടുരാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളും 985-നും 1016 ഇടയ്ക്ക് ചേര-ചോള സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളും പൊതുവായി അറിയപ്പെടുന്നത് ഒരേ പേരിലാണ്. ഏത്‌ പേര് ?
     
  9.  ചെറുപ്പക്കാർക്ക് സൈനികസേവനം നിർബന്ധമായ 1967-ലെ അമേരിക്കയിൽ തന്റെവിശ്വാസം തന്നെ യുദ്ധം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പിന്നീട് വിവേചനത്തിനും അനീതിക്കുമെതിരേയുള്ള പോരാട്ടത്തിൽ സജീവമായിക്കൊണ്ട് ലോകശ്രദ്ധ നേടിയ കായിക താരമായിരുന്നു കാഷ്യസ് ക്ളെ എന്ന മുഹമ്മദ്‌ അലി. ആ കാലത്ത് ഒരു രാജ്യവുമായി യുദ്ധത്തിലായിരുന്ന അമേരിക്കയ്ക്ക് വേണ്ടി സൈനികസേവനം നടത്താൻ  അധികാരികൾ അലിയെ നിർബന്ധിക്കുകയും ഇദ്ദേഹം അത് നിരസിച്ചതിനെത്തുടർന്ന്‌ ഇദ്ദേഹത്തിന്റെ മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്തസംഭവം കായികലോകത്ത് വലിയ ചർച്ചയായിരുന്നു. ഏത് യുദ്ധമായിരുന്നു അത് ?
     
  10.  1899-മുതൽ 1902-വരെ നീണ്ടുനിന്ന ഈയുദ്ധം ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ ആയിരുന്നു. വളരെ ആത്മവിശ്വാസത്തോടെ യുദ്ധത്തിനിറങ്ങിയ ബ്രിട്ടീഷുകാർ ഒടുവിൽ ജയിച്ചെങ്കിലും, ശക്തരായ ഗറില്ലാസംഘങ്ങൾക്ക് മുന്നിൽ അവർ നന്നായി പതറി. അന്പതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ, നേറ്റലിലെ ബ്രിട്ടീഷ് സൈനികരുടെ പരിരക്ഷയ്ക്കായി രൂപവത്‌കരിച്ച ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന് സംഘടനയിൽ ഗാന്ധിജിയും അംഗമായിരുന്നു. ഏതു യുദ്ധം?  

 

ഉത്തരങ്ങൾ/ കൂടുതലറിയാം

War

1. ഒന്നാം ലോകമഹായുദ്ധം

World War I

1914-ലെ ക്രിസ്മസ് ദിവസം ജർമനിയുടെയും ബ്രിട്ടന്റെയും പട്ടാളക്കാർ ഒരു ദിവസത്തേക്ക് സൗഹൃദത്തിൽ ഏർപ്പെട്ടിരുന്നു ബോസ്നിയയുടെ തലസ്ഥാനമായ സർജാവോയിൽ ഗാവ്രിലോ പ്രിൻസിപ്പ് എന്ന വ്യക്തി ആർച്ച് ഡ്യൂക്ക് ഫെർഡിനാൻഡിനെ  കൊലപ്പെടുത്തിയതിനെത്തുടർന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.  

2. വാട്ടർലൂ യുദ്ധം

Waterloo War

 1815-ജൂൺ 18-ന് നടന്ന ഈ യുദ്ധം നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാനയുദ്ധം എന്ന നിലയിൽ ചരിത്രപ്രസിദ്ധമാണ്. വാട്ടർലൂ യുദ്ധത്തെത്തുടർന്ന്, നെപ്പോളിയൻ പാരീസിലേക്കും അവിടെനിന്ന് അദ്ദേഹം തീരദേശനഗരമായ റോച്ചെഫോർട്ടിലേക്കും പലായനം ചെയ്തു. അവിടെനിന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാരുടെ ഉപരോധത്തെതുടർന്ന് കീഴടങ്ങി, മൂന്നുമാസത്തിനുശേഷം സൗത്ത് അറ്റ്‌ലാന്റിക് ദ്വീപായ സെയ്‌ന്റ് ഹെലീനയിലേക്ക് നാടുകടത്തപ്പെട്ടു.

3. കോട്ടയം യുദ്ധം, കേരളവർമ പഴശ്ശിരാജ

Pazhassiകേരളസിംഹം എന്നറിയപ്പെടുന്ന കേരളവർമയ്ക്ക് കണ്ണൂരിലെ പഴശ്ശി എന്ന ഗ്രാമത്തിൽനിന്നുമാണ് പഴശ്ശിരാജ എന്ന പേര് ലഭിച്ചത്. ഇദ്ദേഹത്തിന്‍റെ പ്രധാന യുദ്ധതന്ത്രമായിരുന്നു ഒളിപ്പോര് (Guerilla War). പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം കോഴിക്കോട് ജില്ലയിലും, പഴശ്ശി ഡാം കണ്ണൂർ ജില്ലയിലും പഴശ്ശിരാജാ കോളേജ് വയനാട് ജില്ലയിലുമാണ് സ്ഥിതിചെയ്യുന്നത്.

4. കുളച്ചൽ യുദ്ധം

 മാർത്താണ്ഡവർമ നയിച്ച തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലായിരുന്നു കുളച്ചൽയുദ്ധം. 1741-ൽ നടന്ന നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. ഈ യുദ്ധത്തിന്റെ അനന്തരഫലമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉയർച്ചയെ കണക്കാക്കുന്നു. ഡച്ചുകാർക്ക് ഇന്ത്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടിവന്ന ആദ്യ യുദ്ധംകൂടി ആയിരുന്നു ഇത്.

5.പാനിപ്പത്ത്

Panipat ഹരിയാനയിലെ പാനിപ്പത്തിൽ 1526, 1556, 1761 എന്നീ വർഷങ്ങളിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കംകുറിച്ച ഒന്നാം പാനിപ്പത്ത് യുദ്ധം, ഹേമചന്ദ്ര വിക്രമാദിത്യൻ എന്ന രാജാവിനെ അക്ബർ തോൽപ്പിച്ച രണ്ടാം പാനിപ്പത്ത് യുദ്ധം, അഫ്ഗാനികളും മറാത്തക്കാരും തമ്മിലുണ്ടായ മൂന്നാം പാനിപ്പത്ത് യുദ്ധം എന്നിവ ഇന്ത്യൻചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്. കടന്നുകയറ്റക്കാരെ ശ്രദ്ധിക്കാതെ നേതാക്കൾ നടത്തുന്ന ഭരണത്തിന് വിളിക്കുന്ന പാനിപ്പത്ത് സിൻഡ്രത്തിനാണ്   ജസ്ജിത് സിങ്‌ പേര് നൽകിയത്.

6. കൊഹിമ യുദ്ധം ( Battle of Kohima)

 1944-ൽ ഏപ്രിൽ യുദ്ധത്തിൽ ജപ്പാനെ തോൽപ്പിക്കാൻ ബ്രിട്ടനൊപ്പം  ഇന്ത്യയും പങ്കുചേർന്നു. രക്തരൂക്ഷിതമായ യുദ്ധത്തിന്റെ സ്മാരകങ്ങളിലൊന്നായ യുദ്ധ ശ്മശാനം നാഗാലൻഡിന്റെ തലസ്ഥാനമായ കൊഹിമയിലെ ഗാരിസൺ കുന്നുകളിൽ സ്ഥിതിചെയ്യുന്നു. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന സ്മാരകലേഖനം (Kohima Epitaph) ലോകപ്രശസ്തമാണ്.

7. ചാലിയം യുദ്ധം

' ‘അറബിക്കടലിന്റെ സിംഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട പട്ടു മരയ്ക്കാർ (പട മരയ്ക്കാർ) എന്ന കുഞ്ഞാലി മരയ്ക്കാർ മൂന്നാമന്‍റെ യുദ്ധവീര്യവും തന്ത്രങ്ങളുമാണ് ചാലിയം യുദ്ധത്തിൽ നിർണായകമായത്. പോർച്ചുഗീസുകാർ സാമൂതിരിയെ സ്വാധീനിച്ചു നിർമിച്ച ചാലിയംകോട്ട കരയിലൂടെയും കടലിലൂടെയും ആക്രമിച്ചു കീഴടക്കി തകർത്തുകളഞ്ഞ യുദ്ധമായിരുന്നു ഇത്.  

8. Hundred Years War

100 Years' war

 Battle of Cocherel, Battle of Najera, ജോൺ ഓഫ് ആർക്കി ന്‍റെ പോരാട്ടങ്ങളിലൂടെ പ്രശസ്തമായ Siege of Orléans, തുടങ്ങിയ നിരവധിയുദ്ധങ്ങൾ നൂറുവർഷ യുദ്ധങ്ങളുടെ ഭാഗമായിരുന്നു. 1756 മുതൽ 1763 വരെ  നടന്ന ഏഴുവർഷ യുദ്ധവും ബ്രിട്ടനും ഫ്രാൻസും നേതൃത്വം നൽകുന്ന രണ്ടു ചേരികൾ തമ്മിലാണ് നടന്നത്. രാജരാജ ചോളൻ എന്നറിയപ്പെട്ടിരുന്ന അരുൾമൊഴി വർമൻ എന്ന ചോളരാജാവിന്റെ കാലത്താണ് ചേരൻമാരെ നിരവധി പ്രദേശങ്ങളിൽ പരാജയപ്പെടുത്തിക്കൊണ്ട് ചേര-ചോള സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെ പരമ്പര ആരംഭിച്ചത്.

9. വിയറ്റ്നാം യുദ്ധം

 കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന ഉത്തര വിയറ്റ്നാമും  റിപ്പബ്ലിക് ഓഫ് വിയറ്റ്നാം എന്നറിയപ്പെട്ടിരുന്ന ദക്ഷിണ വിയറ്റ്നാമും തമ്മിൽ 1959 മുതൽ 1975 വരെയുള്ള നടന്ന  യുദ്ധമാണ്, രണ്ടാം ഇൻഡോചൈന യുദ്ധം, വിയറ്റ്നാം പ്രതിസന്ധി എന്നീ പേരുകളിലും അറിയപ്പെടുന്ന വിയറ്റ്നാം യുദ്ധം. വിയറ്റ്നാമിൽ ഇത് അറിയപ്പെടുന്നത് അമേരിക്കൻ യുദ്ധം എന്ന പേരിലാണ്. 

10. രണ്ടാം ബോയർ യുദ്ധം

 ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടനയിലൂടെ ഇന്ത്യൻവംശജരെ ഒരുമിച്ചുചേർത്ത് ബ്രിട്ടീഷുകാർക്കു വേണ്ടി പ്രവർത്തിക്കുന്നതിലൂടെ, ഇന്ത്യക്കാർക്ക് ലഭിക്കേണ്ട പൂർണപൗരത്വം എന്നതായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. ബോയർയുദ്ധത്തിന് ശേഷം നടന്ന സുലു പ്രക്ഷോഭത്തിലും ഗാന്ധിജി ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നു. ബ്രിട്ടീഷുകാർ കൈസർ ഇ ഹിന്ദ് പദവി നൽകി ഗാന്ധിജിയെ ആദരിച്ചു  വെങ്കിലും, ജലിയൻവാലാബാഗ് കൂട്ടക്കൊലയെത്തുടർന്ൻ  ഗാന്ധിജി ആഅംഗീകാരം തിരിച്ചുനൽകുകയുണ്ടായി.

Content Highlights: Quiz on World Famous Wars

PRINT
EMAIL
COMMENT
Next Quiz

നമ്മെ നയിച്ച പ്രധാനമന്ത്രിമാര്‍ | ക്വിസ്‌

ഇന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രിമാരെയാണ്‌ ഇത്തവണ ക്വിസ് കോര്‍ണറില്‍ .. 

Read More
 

Related Articles

ഗാന്ധിയിൽ നിന്ന്‌ ബാപ്പുവിലേക്ക്‌ | ക്വിസ്
Education |
Education |
നമ്മെ നയിച്ച പ്രധാനമന്ത്രിമാര്‍ | ക്വിസ്‌
Education |
ഇവര്‍ വേറിട്ട വഴിയില്‍ സഞ്ചരിച്ച വനിതകള്‍ | ക്വിസ്
Education |
നമ്മുടെ നാടന്‍ കലകള്‍ | ക്വിസ്
 
  • Tags :
    • quiz corner
More from this section
Gandhi
ഗാന്ധിയിൽ നിന്ന്‌ ബാപ്പുവിലേക്ക്‌ | ക്വിസ്
The former prime ministers who lead our nation
നമ്മെ നയിച്ച പ്രധാനമന്ത്രിമാര്‍ | ക്വിസ്‌
10 famous women who are become idol and role model for others
ഇവര്‍ വേറിട്ട വഴിയില്‍ സഞ്ചരിച്ച വനിതകള്‍ | ക്വിസ്
kummattikkali
നമ്മുടെ നാടന്‍ കലകള്‍ | ക്വിസ്
Chandrayaan 2 Launch
ചന്ദ്രനെ തേടി | ക്വിസ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.