• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Education
More
Hero Hero
  • News
  • Features
  • Notifications
  • Scholarships
  • Vidya
  • Quiz Corner
  • Ask Expert
  • Last Rank 2020
  • Careers
  • GK & CA
  • Courses & Institutions
  • YearBook
  • Videos
  • University News
  • Announcements

പറയപ്പെടാത്ത ചരിത്രത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ | ക്വിസ്‌

Feb 23, 2019, 09:22 PM IST
A A A

1314-ല്‍ ഫുട്‌ബോള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച രാജാവ് ആരെന്നറിയാമോ

# സ്നേഹജ് ശ്രീനിവാസ്
History Book
X

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട വ്യക്തികളെയും സംഭവങ്ങളെയും നമ്മൾ പഠിക്കുന്നുണ്ടല്ലോ. അവയുടെ അധികം പറയപ്പെടാത്ത, അറിയപ്പെടാത്ത ചില വശങ്ങളിലേക്കുകൂടി നമുക്കൊന്ന് കണ്ണോടിക്കാം. അതിനൊപ്പം അവയ്ക്ക് ഇന്നത്തെ കാലത്തുള്ള  സ്വാധീനംകൂടി പരിശോധിക്കുന്നതാണ്  ഇത്തവണത്തെ Q4Quizzing.Com

    ചോദ്യങ്ങൾ

  1. 1പൊന്നാനിയിൽ ജനിച്ച ഷെയ്ഖ് സൈനുദ്ധീൻ രചിച്ച തുഹ്ഫ്ത്തുൾ മുജാഹിദീനിൽ കേരളത്തിലെ ജാതിസമ്പ്രദായം, തീണ്ടൽ, വിവാഹക്രമം, പിന്തുടർച്ചാവകാശം, ബഹുഭർത്തൃത്വം, വസ്ത്രധാരണം, രാജഭക്തി, തൊഴിൽ തുടങ്ങിയവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ  ഗ്രന്ഥം അദ്ദേഹം സമർപ്പിച്ചത് 1557 മുതൽ 1580 വരെ രാജ്യം ഭരിച്ചിരുന്ന ഒരു സുൽത്താനായിരുന്നു. ആരാണിദ്ദേഹം?
  2. 2യൂറോപ്പിലെ Palos de la Frontera  എന്ന പട്ടണത്തിൽെവച്ച് 1492-ൽ നീന, പിൻറ്റ, സാൻറ്റ മരിയ എന്നീ വാഹനങ്ങളിൽ തന്റെ ചരിത്രയാത്ര ആരംഭിച്ച പ്രശസ്തവ്യക്തിയുടെ ജന്മസ്ഥലം ലിഗ്വെറിയയുടെ തലസ്ഥാനമായ ജെനോവ ആയിരുന്നു. ആരായിരുന്നു ഈ വ്യക്തി?
  3. 3അമേരിക്കയിലെ മനുഷ്യാവകാശ-വനിതാ വിമോചന പ്രവർത്തകയായിരുന്ന റോക്സി ബോൾട്ടനാണ് ചിത്രത്തിൽ. 1960-ൽ ഇവർ ഒരു പ്രതിഭാസത്തിന്‌ പേരുനൽകുന്നതുസംബന്ധിച്ച്   പല ശുപാർശകളും നിർദേശങ്ങളും മുന്നോട്ടുെവച്ചിരുന്നു. പക്ഷികളുടെ പേരുകൾ നൽകണമെന്ന ശുപാർശ, പക്ഷികൾക്കുവേണ്ടി പ്രവർത്തിക്കുന്ന പാരിസ്ഥിതികസംഘടനയായ National Audubon Societyയുടെ എതിർപ്പിനെത്തുടർന്ന് നിരാകരിക്കപ്പെട്ടു. അമേരിക്കൻ സെനറ്റർമാരുടെ പേരുകൾ നൽകണമെന്ന നിർദേശവും നിരാകരിക്കപ്പെട്ടു. എന്നാൽ, പിന്നീട്‌ ഇവരുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി നിലവിലുള്ള രീതി മാറുകയും 1970-കളുടെ അവസാനത്തിൽ പുതിയ രീതി അവലംബിക്കുകയും ചെയ്തു. എന്തിന്റെ പേരിടൽരീതി മാറ്റുന്നതിനെ സംബന്ധിച്ചാണ് ഇവർ പ്രക്ഷോഭങ്ങൾനടത്തി ലോകശ്രദ്ധ നേടിയത് ?     
  4.  1314-ൽ എഡ്വേഡ് രണ്ടാമൻ രാജാവാണ് ഫുട്ബോൾ നിരോധിച്ചുകൊണ്ടുള്ള ഒരു രാജകീയശാസനം പുറപ്പെടുവിച്ചത്. ഫുട്ബോളിന്റെ സ്വീകാര്യത തന്റെ രാജവാഴ്ചയുടെ പ്രശസ്തിയെ കവച്ചുവെച്ചേക്കുമെന്നുള്ള ഭയമായിരുന്നു അതിന്‌ കാരണമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പിന്നീട്‌ പല കാലഘട്ടത്തിലായി  എഡ്വേഡ് മൂന്നാമൻ, റിച്ചാർഡ് രണ്ടാമൻ, ഹെന്റി നാലാമൻ, ഹെന്റി എട്ടാമൻ    തുടങ്ങിയ ഭരണാധികാരികളും ഫുട്ബോളിന്‌ വിലക്കേർപ്പെടുത്തി. സ്കോട്ട്‌ലൻഡിലെ ജെയിംസ് രണ്ടാമനാകട്ടെ ഫുട്ബോളിനുപുറമേ ഗോൾഫിനും വിലക്കേർപ്പെടുത്തി. ഈ വിലക്കുകളെല്ലാം പല കാരണംപറഞ്ഞ്‌ ന്യായീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഏറ്റവും പ്രധാനമായ കാരണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടായിരുന്നു. ഫുട്ബോൾ ജനങ്ങളെ എന്തിൽനിന്ന്‌ അകറ്റുന്നു എന്നായിരുന്നു ആ പ്രധാന കാരണം?   
     
  5. മധ്യകാല യൂറോപ്പിലെ പ്രശസ്ത നഗരങ്ങളിലൊന്നായിരുന്ന നോർമാൻഡി പ്രദേശത്തിന്റെ തലസ്ഥാനമായിരുന്ന റുവാൻ (Rouen). ഇവിടത്തെ ചന്തയ്ക്കടുത്താണ്  Church of Saint-Sauveur എന്ന ദേവാലയം സ്ഥിതിചെയ്യുന്നത്. 1431-ൽ ദുർമന്ത്രവാദിയെന്ന് ആരോപിച്ചുകൊണ്ട്  ഇവിടെെവച്ച്  അധികാരികൾ ചുട്ടുകൊന്നുവെന്ന് കരുതപ്പെടുന്നത്  ഏത് പ്രശസ്തവ്യക്തിയെയാണ്?  
     
  6. 6എത്യോപ്യയിലെ മിഷനറിമാർ അവരുടെ യാത്രകൾക്കിടയിൽ  രോഗബാധിതരാവുകയും ഗോവയിൽ താങ്ങാൻ നിർബന്ധിതരാവുകയും ചെയ്ത അവസരത്തിൽ പോർച്ചുഗീസ് രാജാവ് അവർക്ക് സമ്മാനിച്ച ഈ ഉപകരണം അന്നത്തെ വൈസ്രോയിയുടെ  നിർദേശപ്രകാരം ഗോവയിൽത്തന്നെ ഉപേക്ഷിച്ച്‌ അവർ യാത്രതുടർന്നുവെന്നും അങ്ങനെയാണ് ഇന്ത്യയിൽ ആദ്യമായി 1556-ൽ ഈ ഉപകരണം എത്തിയത് എന്നുമാണ് ചരിത്രം. ഏത് ഉപകരണം?
  7. 7ചിത്രത്തിൽ കാണുന്ന തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീതകോളേജിൽെവച്ച് 1947 ജൂലായ്‌ 25-ന് ഒരു സംഗീതക്കച്ചേരി നടക്കുന്ന സമയത്ത് അവിടെയുണ്ടായ ഒരു സംഭവം പിന്നീടുള്ള  കേരളചരിത്രത്തിന്റെതന്നെ ഗതി മാറ്റുന്നതിൽ നിർണായകമായിത്തീർന്ന ഒന്നായിരുന്നു. എന്ത് സംഭവം?
  8. 1880-കളിൽ ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂൺ എന്ന പത്രത്തിനുവേണ്ടി ഇവർ എഴുതിയ നിരവധി ലേഖനങ്ങളിൽ ചിലത് ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമൊക്കെ ആയിരുന്നു. 1857-ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ആദ്യമായി വിശേഷിപ്പിച്ചവരിൽ പ്രമുഖരാണ് ഇവർ. മറ്റുപല കാരണങ്ങൾകൊണ്ടും നാമറിയുന്ന ഈ രണ്ടുപേർ ആരാണ്?
     
  9. ഇസ്മായിലി ഷിയയിലെ  നിസരി എന്ന വിഭാഗത്തിന്‍റെ തലവനായിരുന്ന ഹസൻ ഇ സബ എന്ന വ്യക്തിയാണ് ഈ  കൂട്ടം ആളുകളുടെ സ്ഥാപകനേതാവ് എന്നറിയപ്പെടുന്നത്. രാഷ്ട്രീയകൊലപാതകങ്ങളും കൊള്ളകളും നടത്തിയിരുന്ന നിരവധിയാളുകൾ  ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത് ഹാഷിഷ് എന്ന മയക്കുമരുന്ന് ധാരാളമായി ഉപയോഗിച്ചിരുന്നവരായതിനാലാണ് ഇവർക്ക് ഈ പേര് ലഭിച്ചത് എന്നാണ്. എന്താണ് ഈ വിഭാഗത്തിന്റെ പേര്? ഇവരിൽനിന്ന്‌  ഇംഗ്ലീഷ് ഭാഷയിലേക്കെത്തിയ പദമേത് ? 
     
  10. 2007-ൽ ഇന്ത്യയിലെ സപ്താദ്‌ഭുതങ്ങൾ കണ്ടെത്താൻ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ വോട്ടെടുപ്പിൽ 49 ശതമാനം വോട്ടുനേടി മുന്നിലെത്തിയത് എ.ഡി. 983-ൽ കർണാടകയിലെ വിന്ധ്യഗിരിയിൽ ഗംഗരാജവംശത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഈ നിർമിതിയാണ്‌.  ഏതാണീ നിർമിതി?



ഉത്തരങ്ങൾ

1. ബീജാപ്പുർ സുൽത്താൻ അലി ആദിൽ ഷാ 
2. ക്രിസ്റ്റഫർ കൊളംബസ് 
3. ചുഴലിക്കാറ്റുകൾക്ക് വനിതകളുടെ പേരുകൾ നൽകുന്ന രീതി
4. അമ്പെയ്ത്ത് പരിശീലിക്കുന്നതിൽനിന്ന്‌
5. ജോൻ ഓഫ് ആർക്
6. അച്ചടിയന്ത്രം 
7. സർ സി.പി. രാമസ്വാമിക്കുനേരെനടന്ന വധശ്രമം
8. കാൾ മാർക്സും ഫ്രെഡറിക്  ഏംഗൽസും
9. അസാസിൻസ്, Assassination
10. ഗോമടേശ്വരപ്രതിമ  

കൂടുതലറിയാം
 

  1. സാമൂതിരി, കുഞ്ഞാലിമരക്കാർ തുടങ്ങിയവരും മലബാറിലെ മാപ്പിളസമുദായവും പോർച്ചുഗീസുകാരോട്‌ നടത്തിയ ചെറുത്തുനിൽപ്പ് വിവരിക്കുന്ന ആദ്യ പുസ്തകങ്ങളിലൊന്നായിരുന്നു ഇത്. കേരളചരിത്രപഠനത്തിലെത്തന്നെ ആദ്യകാല കൃതികളിലൊന്നായിരുന്നു  ഈ പുസ്തകം. ബീജാപ്പുരിലെ അഞ്ചാമത്തെ സുൽത്താനായിരുന്നു ആദിൽ ഷാ. സുന്നി ആചാരങ്ങൾ നിരോധിച്ചുകൊണ്ട്  ഷിയാ ആചാരങ്ങൾ പ്രചരിപ്പിച്ച ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു അക്ബറിന്‍റെ നേതൃത്വത്തിലുള്ള മുഗൾ സൈന്യത്തിനോട്‌ പടനയിച്ചതിലൂടെ പ്രശസ്തയായ ചാന്ദിനി ബീവി.     
     
  2. അമേരിക്കയിൽ ഒക്ടോബർ 12 കൊളംബസ് ദിനമായി ആചരിക്കുന്നു. ബഹാമാസ്, അർജന്റീന, ബെലീസ്, യുറഗ്വായ്‌ തുടങ്ങി നിരവധി രാജ്യങ്ങളും കൊളംബസിന്റെ യാത്രയുമായി  ബന്ധപ്പെട്ട് ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്‌ലാന്റിക് സമുദ്രം കടന്ന് മറ്റ് ലോകങ്ങൾതേടി നാലുയാത്രകൾ നടത്തിയ കൊളംബസിന്‍റെ യാത്രകൾക്ക് പ്രേരകവും പ്രചോദനവുമായത് ഫ്ലോറ​െന്റെൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന പൌളോ ടോസ്കനെല്ലി ആയിരുന്നുവെന്ന് പറയപ്പെടുന്നു. കൊളംബിയ  എന്ന രാജ്യം, അമേരിക്കയിലെ കൊളംബിയ ജില്ല, (വാഷിങ്‌ടൺ ഡി.സി.യിലെ ഡി.സി. എന്നത് ഡിസ്ട്രിക്ട്‌ ഓഫ് കൊളംബിയ എന്നാണ്), ബ്രസീലിലെ കൊളംബോ മുനിസിപ്പാലിറ്റി തുടങ്ങി മുപ്പതോളം പ്രദേശങ്ങൾ കൊളംബസിന്റെ പേരിലാണ് അറിയപ്പെടുന്നത്.  
     
  3. ചുഴലിക്കാറ്റുകൾക്ക് പേരുനൽകിത്തുടങ്ങിയതുമുതൽ വർഷങ്ങളോളം അവയ്ക്ക് വനിതകളുടെ പേരായിരുന്നു നൽകിയിരുന്നത്. പിന്നീട് റോക്സി ബോൾട്ടന്റെ നേതൃത്വത്തിൽനടന്ന നിരന്തരമായ സമരങ്ങളെത്തുടർന്ന് National Weather Service,  World Meteorological Association തുടങ്ങിയവ 1970-കളിൽ ആ രീതി മാറ്റുകയും പുരുഷനാമങ്ങളും വനിതാനാമങ്ങളും നൽകാനാരംഭിക്കുകയും ചെയ്തു. ഗർഭിണികളായ വനിതാജീവനക്കാരെ പിരിച്ചുവിടുന്ന വിമാനക്കമ്പനികളുടെ നടപടികൾക്കെതിരേ സമരംചെയ്ത് അതിന് അറുതിവരുത്താനും അവർക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും നേടിക്കൊടുക്കുന്നതിനും മുന്നിൽനിന്ന്‌ പ്രവർത്തിച്ച വനിതയായിരുന്നു റോക്സി ബോൾട്ടൻ.   
     
  4. 1300-കളിൽത്തന്നെ നിരവധി കളികൾ ബ്രിട്ടനിൽ നിരോധിക്കപ്പെട്ടിരുന്നു. ജനങ്ങൾ യുദ്ധസജ്ജരാകുന്നതിൽനിന്ന്‌ പിന്നോട്ടേക്ക് കൊണ്ടുപോകുന്നു എന്നതും പല മത്സരങ്ങളും അക്രമങ്ങളിലും രക്തച്ചൊരിച്ചിലുകളിലും അവസാനിക്കുന്നു എന്നതുമൊക്കെ നിരോധനങ്ങൾക്കുള്ള കാരണങ്ങളായിരുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവുശിക്ഷയും നൽകിയിരുന്നു. ഫുട്ബോളിനുപുറമേ ഹോക്കി, ഹാൻഡ്ബോൾ, കോഴിപ്പോര് തുടങ്ങി പല കളികളും ചരിത്രത്തിൽ വിവിധ കാലഘട്ടങ്ങളിൽ പല കാരണങ്ങൾകൊണ്ട് നിരോധനം ഏറ്റുവാങ്ങിയിരുന്നു.
     
  5. 1429-ലെ Battle of Orleansൽ ബ്രിട്ടീഷുകാരെ തോൽപ്പിച്ചതിലൂടെയാണ്  ജോൻ ഓഫ് ആർക്ക് പ്രശസ്തയായത്. കുതിരകളെ മോഷ്ടിച്ചു, ദുർമന്ത്രവാദം നടത്തി, പുരുഷന്മാരെപ്പോലെ വസ്ത്രധാരണംനടത്തി തുടങ്ങി എഴുപതോളം കുറ്റങ്ങൾ ആരോപിച്ചായിരുന്നു ‘ജോൻ ഓഫ് ആർക്കി’നെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വടക്കുകിഴക്കൻ ഫ്രാൻസിലെ ഡോംറെമി എന്ന പ്രദേശമാണ് ജോൻ ഓഫ് ആർക്കിന്‍റെ ജന്മസ്ഥലം. 
     
  6. ജർമൻകാരനായ യോഹാൻ ഗുട്ടൻബർഗിനെയാണ് അച്ചടിയുടെ പിതാവായി കണക്കാക്കുന്നത്. 1866-ൽ ലണ്ടനിലെ ‘ടൈംസ്’ പത്രം ‘വാൾട്ടർ പ്രസ്’ എന്ന അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ ആധുനികരീതിയിലുള്ള അച്ചടിസമ്പ്രദായം നിലവിൽവന്നു. 1831-ൽ കോട്ടയം ജില്ലയിലെ ചാലക്കുന്നിൽ ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ്. പ്രസാണ് കേരളത്തിലെ ആദ്യത്തെ പ്രിന്റിങ്‌ പ്രസ്.
     
  7. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് നടന്ന ലയനചർച്ചയിൽ തിരുവിതാംകൂറിന്റെ പ്രതിനിധിയായി പങ്കെടുത്തത് അന്നത്തെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ  ആയിരുന്നു. എതിർപ്പുകളെയും എതിർക്കുന്നവരെയും നിർദാക്ഷിണ്യം അടിച്ചമർത്തിയിരുന്ന ഏകാധിപതിയായിരുന്നതിനാൽ നിരവധി ശത്രുക്കളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്വതന്ത്രതിരുവിതാംകൂർ വാദവുമായി ദിവാൻ സി.പി. രാമസ്വാമി അയ്യർ നിലകൊണ്ടപ്പോൾ  സോഷ്യലിസ്റ്റുകളും  കമ്യൂണിസ്റ്റുകളും അദ്ദേഹത്തിനെതിരേ സമരങ്ങൾ നടത്തുകയുണ്ടായി. ദിവാനെതിരേയുള്ള സമരത്തിൽ വിജയംനേടാൻ ദിവാനെ ആക്രമിക്കണമെന്ന നിർദേശമുണ്ടായപ്പോൾ ആ ദൗത്യം സ്വയം ഏറ്റെടുത്ത കേരള സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി. ഈ അക്രമത്തെത്തുടർന്നാണ്‌ സർ സി.പി. ദിവാൻഭരണം അവസാനിപ്പിച്ച് കേരളത്തിൽനിന്ന്‌ തിരിച്ചുപോയത്.
     
  8. 8 carl marx and engelsRevolt in the Indian Army എന്ന പേരിലാണ്   15 July 1857-ന് കാൾ മാർക്സ്  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് എഴുതിയത്. ഇന്ത്യയിൽ റെയിൽവേയുടെ ആവശ്യകതയെക്കുറിച്ചും കാനിങ്‌ പ്രഭുവിന്റെ ഭരണത്തെക്കുറിച്ചും നികുതികളെക്കുറിച്ചും ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ചുമെല്ലാം മാർക്സും   ഏംഗൽസും ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂണിൽ നിരവധിതവണ ലേഖനങ്ങളെഴുതി. 
  9. നിസാർ ഇബ്ൻ അൽ മുസ്ഥാൻസിറിനെ ഖലീഫയായി കണക്കാക്കിയിരുന്നതിനാൽ  അസാസിൻസ് എന്ന ഈ വിഭാഗത്തെ നിസരികൾ എന്നും വിളിക്കാറുണ്ട്. ഇവരുടെ പേരിൽനിന്നാണ് കൊലപാതകം എന്നർഥംവരുന്ന അസാസിനേഷൻ എന്ന വാക്കിന്റെ ഉദ്ഭവം. കൊലപാതകികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് അസാസിൻസ്. പ്രമുഖവ്യക്തികളെ കഠാരപോലുള്ള ആയുധങ്ങളുപയോഗിച്ച്  നിഷ്ഠുരമായി കൊലചെയ്ത് സമൂഹത്തിൽ ഭീതിപടർത്തുകയായിരുന്നു ഇവരുടെ രീതി.
     
  10. ജൈനമതക്കാരുടെ ദേവനായ ഋഷഭദേവന്റെ പുത്രനായിരുന്ന ബാഹുബലിയാണ് ഗോമടേശ്വരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഗംഗരാജവംശത്തിലെ മന്ത്രിയായിരുന്ന ചാമുണ്ഡ രായന്റെ നേതൃത്വത്തിലാണ് ഈ പ്രതിമ പണികഴിച്ചത്. ഇരുപതടിയിൽ കൂടുതൽ ഉയരമുള്ള അഞ്ച് ബാഹുബലിപ്രതിമകൾ കർണാടകത്തിലെ വിവിധ പ്രദേശങ്ങളിലായുണ്ട്. ഹാസൻ ജില്ലയിലെ ശ്രാവണബലഗോളയ്ക്കുപുറമേ ഉഡുപ്പിയിലെ കർക്കല, ദക്ഷിണ കാനറയിലെ ധർമസ്ഥല, ദക്ഷിണ കാനറയിലെത്തന്നെ  വേണൂർ, മൈസൂർ ജില്ലയിലെ ഗോമതഗിരി എന്നിവിടങ്ങളിലാണവ. ഇക്കൂട്ടത്തിൽ 57 അടി ഉയരമുള്ള ശ്രാവണബലഗോളയിലുള്ളതാണ് ഏറ്റവും പ്രശസ്തം. ഗോമടേശ്വരപ്രതിമയെ അഭിഷേകംചെയ്യുന്ന, 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങ് ജൈനമതക്കാരുടെ പ്രധാന ആചാരമാണ്.   

(തയ്യാറാക്കിയത് - സ്നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: Quiz Corner, Joan of Arch, Christopher Columbus, Carl Marx, Engels

 

PRINT
EMAIL
COMMENT

 

Related Articles

ഗാന്ധിയിൽ നിന്ന്‌ ബാപ്പുവിലേക്ക്‌ | ക്വിസ്
Education |
Education |
യൂറോപ്പില്‍ ഫ്രാന്‍സിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ച യുദ്ധമേത്? | ക്വിസ്‌
Education |
നമ്മെ നയിച്ച പ്രധാനമന്ത്രിമാര്‍ | ക്വിസ്‌
Education |
ഇവര്‍ വേറിട്ട വഴിയില്‍ സഞ്ചരിച്ച വനിതകള്‍ | ക്വിസ്
 
  • Tags :
    • quiz corner
More from this section
Gandhi
ഗാന്ധിയിൽ നിന്ന്‌ ബാപ്പുവിലേക്ക്‌ | ക്വിസ്
Quiz on World Famous Wars
യൂറോപ്പില്‍ ഫ്രാന്‍സിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ച യുദ്ധമേത്? | ക്വിസ്‌
The former prime ministers who lead our nation
നമ്മെ നയിച്ച പ്രധാനമന്ത്രിമാര്‍ | ക്വിസ്‌
10 famous women who are become idol and role model for others
ഇവര്‍ വേറിട്ട വഴിയില്‍ സഞ്ചരിച്ച വനിതകള്‍ | ക്വിസ്
kummattikkali
നമ്മുടെ നാടന്‍ കലകള്‍ | ക്വിസ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.