ഭുവനേശ്വര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഡിസംബര്‍ ആറുമുതല്‍ 31 വരെ നടത്തുന്ന വിന്റര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പിലും ഐ.ഐ.ടി.യിലെ ലബോറട്ടറി/മറ്റ് അക്കാദമിക് സൗകര്യങ്ങള്‍, ഹ്രസ്വകാല പരിശീലനം എന്നിവയില്‍ താത്പര്യമുള്ളവര്‍ക്കാണ് അവസരം.

ബേസിക് സയന്‍സസ്, എര്‍ത്ത് ഓഷ്യന്‍ ആന്‍ഡ് ക്ലൈമറ്റ് സയന്‍സസ്, ഇലക്ട്രിക്കല്‍ സയന്‍സസ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മെക്കാനിക്കല്‍ സയന്‍സസ്, മിനറല്‍സ് മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് അവസരങ്ങള്‍.

സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, വിവിധ അക്കാദമികള്‍ ശുപാര്‍ശ ചെയ്യുന്ന വിദ്യാര്‍ഥികള്‍ എന്നിവരെ പരിഗണിക്കും.

ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയശേഷം, പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യാര്‍ഥി നല്‍കണം. തുടര്‍ന്ന് 'ട്രെയിനിങ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്' നല്‍കും. അപേക്ഷ www.iitbbs.ac.in വഴി നവംബര്‍ 21 രാത്രി 11 മണി വരെ ഓണ്‍ലൈനായി നല്‍കാം.

Content Highlights: winter internship in IIT