ശ്ചിമബംഗാള്‍ ശാന്തിനികേതന്‍ വിശ്വഭാരതി കേന്ദ്ര സര്‍വകലാശാല വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

സര്‍വകലാശാലയുടെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്ന പ്രീഡിഗ്രി, യു.ജി., പി.ജി., പിഎച്ച്.ഡി., സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ തുടങ്ങിയ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. 

കോഴ്‌സുകള്‍, പ്രവേശന യോഗ്യത, പ്രവേശനരീതി, മറ്റുവിശദാംശങ്ങള്‍ എന്നിവ www.visvabharatiadmission.samarth.edu.in- ല്‍ ഉള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 26.

Content Highlights: Visva Bharati invites application for admission