ആലുവ: യു.സി. കോളേജിലെ മലയാള വിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്വാന്‍ പി.ജി. നായര്‍ സ്മാരക ഫെലോഷിപ്പിനുള്ള ഗവേഷണ പ്രോജക്ടുകള്‍ മേയ് 10 വരെ സമര്‍പ്പിക്കാം. മലയാള ഭാഷയേയും സാഹിത്യത്തേയും സംബന്ധിച്ചുള്ള ഗവേഷണമായിരിക്കണം.

ഗവേഷണ കാലാവധി ഒരു വര്‍ഷം. മുഴുവന്‍ സമയ ഗവേഷണ പ്രോജക്ടാണിത്. തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് മാസം 12,000 രൂപ വരെ ഫെലോഷിപ്പായി ലഭിക്കും. അതോടൊപ്പം കണ്ടിജന്‍സിയും ലഭിക്കും. ഭാഷാ സാഹിത്യ ഗവേഷണ താത്പര്യമുള്ള ആര്‍ക്കും അപേക്ഷിക്കാം. പ്രായം 40 കവിയരുത്. വിവരങ്ങള്‍ക്ക്: 94466 88672.

Content Highlights: Vidwan P.G. Nair Memorial Fellowship