പത്തനംതിട്ട: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അടൂരിലെ സെന്ററില്‍ അപേക്ഷ ക്ഷണിക്കുന്നു.പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടൂ അന്‍പത് ശതമാനം മാര്‍ക്കോടു
കൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവര്‍ക്ക് അപേക്ഷിക്കാം.

ഭൂഷണ്‍, സാഹിത്യവിശാരദ്,പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയര്‍ന്ന യോഗ്യതകളും പരിഗണിക്കും. അപേക്ഷകര്‍ക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.

ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം; മറ്റുപിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.

സര്‍ക്കാര്‍ പഠനപദ്ധതിയായ ഈ  ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. കൂടുതല്‍ വിവരത്തിന് 04734296496, 8547126028,

Content Highlights: Vacancy in Hindi Diploma in Elementary Education Course