യുണൈറ്റഡ് നേഷന്‍സ് ക്യാപിറ്റല്‍ ഡെവലപ്‌മെന്റ് ഫണ്ട് (യു.എന്‍.സി.ഡി.എഫ്.); ഡിജിറ്റല്‍ ഫിനാന്‍സ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ബ്രാഞ്ചുകളില്‍ നേരിട്ടുചെന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന, പരമ്പരാഗതരീതിയില്‍ നിന്ന് വ്യത്യസ്തമായി മൊബൈല്‍ മണി, ഏജന്‍സി ബാങ്കിങ് തുടങ്ങിയ ഡിജിറ്റല്‍ ചാനലുകള്‍ വഴിയുള്ള സാമ്പത്തികസേവനങ്ങളെയാണ് ഡിജിറ്റല്‍ ഫിനാന്‍സ് സര്‍വീസസ് ആയി കണക്കാക്കുന്നത്.

യു.എന്‍.സി.ഡി.പി.യുടെ നിശ്ചിത പ്രവര്‍ത്തന/ഫങ്ഷണല്‍ മേഖലകളില്‍ സഹകരിക്കുവാന്‍ ഇന്റേണുകള്‍ക്ക്  അവസരം ലഭിക്കുന്നു.

യോഗ്യത

അപേക്ഷകര്‍ ഒരു ഗ്രാജ്വേറ്റ് സ്‌കൂള്‍ പ്രോഗ്രാമില്‍ (രണ്ടാം സര്‍വകലാശാലാ ബിരുദം/തത്തുല്യം/ഉയര്‍ന്ന തലം) പഠിക്കുകയാകണം. അല്ലെങ്കില്‍ ബാച്ചലര്‍ തലത്തിലെങ്കിലും ഉള്ള ആദ്യ സര്‍വകലാശാലാ ബിരുദ പ്രോഗ്രാമിന്റെ അന്തിമ വര്‍ഷത്തിലാകണം. ഇംഗ്ലീഷ് ഭാഷാമികവ് നിര്‍ബന്ധമാണ്. ചില നൈപുണികള്‍, പ്രവൃത്തിപരിചയം എന്നിവ അഭികാമ്യമാണ്.

മേഖലകള്‍

* ഡേറ്റാ അനലറ്റിക്‌സ്
* സസ്‌ടെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് (എസ്.ഡി.ജി.), ഡിജിറ്റല്‍ ഇക്കോണമി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍
* സോഷ്യല്‍മീഡിയ എന്‍ഗേജ്‌മെന്റ് ഉള്‍പ്പെടെയുള്ള നോളജ് മാനേജ്‌മെന്റ്, കമ്യൂണിക്കേഷന്‍
* യു.എന്‍.സി.ഡി.എഫ്. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ബ്ലോഗിങ്, കണ്ടന്റ് രൂപവത്കരണം
* എ.ഐ., ഐ.ഒ.ടി., വി.ആര്‍. തുടങ്ങിയ നവസാങ്കേതികരീതികളും ഡിജിറ്റല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ടുള്ള അവയുടെ ഉപയോഗവും
* ഇംപാക്ട് ഇന്‍വെസ്റ്റ്‌മെന്റ്
* യു.എന്‍.സി.ഡി.എഫ്. വഴിയുള്ള സ്റ്റാര്‍ട്ടപ്പ് എന്‍ഗേജ്‌മെന്റ്
* ഡിജിറ്റല്‍ ഫിനാന്‍സ് വഴി എസ്.ഡി.ജി. ലക്ഷ്യം കൈവരിക്കാനുള്ള പുതിയ ബിസിനസ് മോഡലുകള്‍
* ഇന്‍ഫോഗ്രാഫിക്‌സ്, വീഡിയോ ബ്ലോഗുകള്‍, പിക്‌ചേഴ്‌സ് റപ്പോസിറ്ററി എന്നിവയുടെ വികസനം

ഇന്റേണ്‍ഷിപ്പ് അവസരം തുടക്കത്തില്‍ മൂന്നുമാസത്തേക്കായിരിക്കും. ആറുമാസം വരെ നീട്ടാം. മലേഷ്യ, തായ്‌ലാന്‍ഡ്, നേപ്പാള്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലൊന്നിലാകാം ഇന്റേണ്‍ഷിപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ ഇന്റേണ്‍ഷിപ്പ് സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്നതാണ്.

അപേക്ഷ

വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍, അപേക്ഷാ ലിങ്ക് തുടങ്ങിയവ https://jobs.undp.org- ല്‍ ലഭിക്കും (വ്യൂ കറന്റ് വേക്കന്‍സീസ് > സസ്‌ടെയിനബിള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പവര്‍ട്ടി റിഡക്ഷന്‍  ലിങ്കുകള്‍ വഴി പോകണം). അപേക്ഷ ഡിസംബര്‍ 31 വരെ (ന്യൂയോര്‍ക്ക്, അര്‍ധരാത്രി) നല്‍കാം.

Content Highlights: UNCDF digital finance internship apply till December 31