തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രിന്റ്, ഇലക്ട്രോണിക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
28 വയസാണ് ഉയര്‍ന്ന പ്രായപരിധി. പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. ജൂലായ്, ആഗസ്ത് മാസം ആരംഭിക്കുന്ന കോഴ്സ് ജൂണ്‍-ജൂലായ് മാസം അവസാനിക്കും.
അപേക്ഷിക്കേണ്ടതെങ്ങനെ?
അപേക്ഷാഫോറം പ്രസ് ക്ലബ് ഓഫീസില്‍ നിന്ന് 250 രൂപയ്ക്ക് നേരിട്ടും 300 രൂപയുടെ ഡ്രാഫ്റ്റ് സഹിതം സെക്രട്ടറി, പ്രസ്ക്ലബ്, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാല്‍ മാര്‍ഗവും www.keralapressclub.com, www.ijtvm.org എന്നീ വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി: ജൂലായ് 20
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രിന്റ് ജേണലിസം
മോണിങ്, ഈവനിങ് എന്നിങ്ങനെ രണ്ടു ബാച്ചുകളിലായി അച്ചടി മാധ്യമ പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുത്തുള്ള കോഴ്സാണിത്. പാര്‍ട്ട് ടൈമായി ചെയ്യാവുന്ന ഈ കോഴ്സ് രാവിലെ എട്ടുമുതല്‍ 10 മണി വരെയും വൈകിട്ട് 5.30 മുതല്‍ 7.30 വരെയുമാണ്.
40,000 രൂപയാണ് കോഴ്സ് ഫീസ്. രണ്ടു ഘട്ടമായി ഫീസ് അടയ്ക്കാം. പ്രവേശന സമയത്ത് ആദ്യ ഗഡുവായി 25,000 രൂപ അടയ്ക്കണം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് ജേണലിസം
ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുത്തുള്ള ഈ കോഴ്സ് രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള ഒറ്റ ബാച്ചായാണ് നടത്തുന്നത്.
50,000 രൂപയാണ് കോഴ്സ് ഫീസ്. രണ്ടു ഗഡുവായി അടയ്ക്കാം.
മികച്ച പ്രകടനത്തിന് പുരസ്കാരങ്ങള്‍
കോഴ്സുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സ്വര്‍ണ മെഡലും കാഷ് അവാര്‍ഡുമടക്കമുള്ള പുരസ്കാരങ്ങള്‍ നല്‍കുന്നത്. പ്രവേശനം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 0471 2334280, 0471 2330380, 0471 2331642.