സീറ്റൊഴിവ്

മാങ്ങാട്ടുപറമ്പ് കാമ്പസിലെ വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പഠനവകുപ്പില്‍ എം.എസ്സി. വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഇന്‍ഡസ്ട്രി ലിങ്ക്ഡ്) കോഴ്‌സില്‍ എസ്.ഇ.ബി.സി., പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകളൊഴിവുണ്ട്. താത്പര്യമുള്ളവര്‍ 24-ന് രാവിലെ 10.30-ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2782790, 9496353817.

നീലേശ്വരം പി.കെ.രാജന്‍ മെമ്മോറിയല്‍ കാമ്പസിലെ ഹിന്ദിപഠന വകുപ്പില്‍ എം.എ. ഹിന്ദി കോഴ്‌സില്‍ എസ്.ഇ.ബി.സി., പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ 23-ന് രാവിലെ 10-ന് ഹാജരാകണം. ഫോണ്‍: 9847859018.

അസി. എന്‍ജിനിയര്‍ ഒഴിവ്

സര്‍വകലാശാലയില്‍ അസി. എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കും. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 27-ന് വൈകുന്നേരം അഞ്ചിനകം രജിസ്ട്രാര്‍ക്ക് നേരിട്ടോ registrar@kannuruniv.ac.in എന്ന ഇ മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ അര്‍ഹതപ്പെട്ട മറ്റു സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അധ്യാപക ഒഴിവ്

ധര്‍മശാല കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് ടെന്യൂവര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ 24-വരെ ഓഫ്ലൈനായി സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.സി.എ. റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2014 അഡ്മിഷന്‍ മുതല്‍), നവംബര്‍ 2020 പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബിരുദ (2009 - 2013 അഡ്മിഷനുകള്‍) മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടക്കും.

പരീക്ഷാവിജ്ഞാപനം

സര്‍വകലാശാല പഠനവകുപ്പുകളിലെ രണ്ടാംസെമസ്റ്റര്‍ (റഗുലര്‍), മേയ് 2021 പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. എം.എ./എം.എസ്സി./ എം.സി.എ./എം.ബി.എ./ എല്‍.എല്‍.എം./എം.ലൈബ്. ഐ.എസ്സി. പരീക്ഷകള്‍ക്ക് 23 മുതല്‍ 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.എഡ്. പരീക്ഷകള്‍ക്ക് 26 മുതല്‍ 29 വരെ പിഴയില്ലാതെയും ഡിസംബര്‍ ഒന്നുവരെ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.പി.എഡ്./ബി.പി.എഡ്. പരീക്ഷകള്‍ക്ക് 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബിരുദ (ഏപ്രില്‍ 2021) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് 23-ന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം.

സീറ്റ് ഒഴിവ്

എം.എസ്സി. വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സില്‍ എസ്.ഇ.ബി.സി., പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഒഴിവുകളുണ്ട്. ബി.എസ്സി. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24-ന് രാവിലെ 10.30-ന് ഹാജരാകണം. ഫോണ്‍: 9496353817, 0497 2782790.

Content Highlights: time table, teacher vaccancy: kannur university news