കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന മൂന്നുവര്‍ഷ ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമിലെ ഡയറക്ട് റിക്രൂട്ട്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്.

യോഗ്യത: ഏതെങ്കിലും സ്ട്രീമില്‍ (സയന്‍സ്/ആര്‍ട്‌സ്/കൊമേഴ്‌സ്/ വൊക്കേഷണല്‍) മൊത്തം 50 ശതമാനം മാര്‍ക്ക് വാങ്ങി അംഗീകൃത പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം. പ്ലസ്ടു കോഴ്‌സില്‍ ഇംഗ്ലീഷ് നിര്‍ബന്ധ വിഷയമായി പഠിച്ച് ജയിക്കണം.

അപേക്ഷാഫോമും www.ihmctkovalam.ac.in ല്‍ നിന്നും ഡൗണ്‍ലോഡുചെയ്യാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒക്ടോബര്‍ 13 നകം principal@ihmctkovalam.org യിലേക്ക് അയക്കണം.

Content Highlights: Three year B.Sc. from Kovalam Institute of Hotel Management and Catering Technology