റായ്പുര്‍ എയിംസ് ഒരുവര്‍ഷത്തെ പ്രീഹോസ്പിറ്റല്‍ ട്രോമ ടെക്‌നീഷ്യന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയന്‍സ് സ്ട്രീമില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മൊത്തം 55 ശതമാനം മാര്‍ക്കുവാങ്ങി (സംവരണവിഭാഗക്കാര്‍ക്ക് 50 ശതമാനം) പ്ലസ്ടു ജയിച്ചിരിക്കണം. കോഴ്‌സിന് ഫീസില്ല. പ്രവേശനം നേടുന്നവര്‍ക്ക് പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

പ്രായം 31.8.2021ന് 17 - 25. പ്ലസ്ടു തലത്തിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ മാര്‍ക്ക് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ www.aiismraipur.edu.in ലുള്ള പ്രോഗ്രാം ലിങ്ക് വഴി ഒക്ടോബര്‍ ആറുവരെ നല്‍കാം. അപേക്ഷാഫീസ് 1000 രൂപ ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തുവെക്കണം. രേഖാപരിശോധനാവേളയില്‍ ഹാജരാക്കണം. വിശദാംശങ്ങള്‍ സൈറ്റില്‍.

Content highlights:  The pre-hospital trauma technician course