സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) ന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

ഫീസടയ്ക്കാനും നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തിരുത്തല്‍ വരുത്താനും സെപ്റ്റംബര്‍ ആറ് വരെ സമയമുണ്ട്. കേരളത്തില്‍ കാസര്‍കോട് പരീക്ഷാകേന്ദ്രമാണ്.  ഇതിന് പുറമേ പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ നിക്കോബര്‍ എന്നിവടങ്ങളിലും പുതുതായി പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

നേരത്തേ അപേക്ഷിച്ചവര്‍ക്ക് തിരുത്തല്‍വരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിവരങ്ങള്‍ക്ക്: cucet.nta.nic.in സന്ദര്‍ശിക്കാം

Content Highlights:  The National Testing Agency has extended the last date to apply for the Central Universities