ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലുള്ള റീജണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂരപഠന രീതിയില്‍നടത്തുന്ന രണ്ടുപ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

* ലിസണിങ് ആന്‍ഡ് സ്പീക്കിങ്, റീഡിങ്, റൈറ്റിങ്, ലാംഗ്വേജ് വര്‍ക്ക്, മെത്തേഡ്‌സ് ആന്‍ഡ് മെറ്റീരിയല്‍സ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് ടീച്ചര്‍ ഡെവലപ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി. കോഴ്‌സ് ഫീസ് 9000 രൂപ.

* ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ കമ്യൂണിക്കേഷന്‍ പ്രവേശനത്തിന് പ്ലസ്ടു/പി.യു.സി. ആണ് യോഗ്യത. ഫ്‌ളുവന്‍സി, ആക്വറസി, ഡിസ്‌കോഴ്സ് മാനേജ്‌മെന്റ്് എന്നിവയും ഇംഗ്ലിഷ് ലാംഗ്വേജ് പെഡഗോഗി, ഇംഗ്ലീഷ് ഫോര്‍ ബിസിനസ്, ഇംഗ്ലീഷ് ഫോര്‍ മീഡിയ എന്നിവയിലൊന്നും പഠിക്കാം. ഫീസ് 3000 രൂപ.

ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്‌സ് സെപ്റ്റംബറില്‍ തുടങ്ങും. വെബ്‌സൈറ്റ്: https://riesielt.org

Content Highlights: Teaching and Communication Distance Education Programs at Regional Institute of English