ലയും സംസ്‌കാരവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നല്‍കുന്ന ''ടാഗോര്‍ നാഷണല്‍ ഫെലോഷിപ്പ് ഫോര്‍ കള്‍ച്ചറല്‍ റിസര്‍ച്ച്'' (ടി.എന്‍.എഫ്.സി.ആര്‍.) പദ്ധതി പ്രകാരമുള്ള ഫെലോഷിപ്പ്, സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം.

ഗവേഷണമേഖലകള്‍: (i) ആര്‍ക്കിയോളജി, ആന്‍ടിക്‌സ്, മ്യൂസിയം ആന്‍ഡ് ഗാലറീസ് (ii) ആര്‍ക്കൈവ്‌സ്, ലൈബ്രറീസ് ആന്‍ഡ് ജനറല്‍ സ്‌കോളര്‍ഷിപ്‌സ് (iii) ആന്ത്രോപ്പോളജി ആന്‍ഡ് സോഷ്യോളജി.

ടാഗോര്‍ നാഷണല്‍ ഫെലോഷിപ്പ് പദ്ധതിയിലേക്ക് അക്കാദമിക്/പ്രൊഫഷണല്‍ നേട്ടങ്ങളുള്ള, സ്വന്തം മേഖലയില്‍ മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയവര്‍ക്ക് അപേക്ഷിക്കാം. മാസം 80,000 രൂപ. കണ്ടിന്‍ജന്‍സി ഗ്രാന്റ് ആയി പ്രതിവര്‍ഷം പരമാവധി രണ്ടരലക്ഷം രൂപവരെ ലഭിക്കാം.

'ടാഗോര്‍ റിസര്‍ച്ച് സ്‌കോളേഴ്‌സ്' സ്‌കീമിലേക്ക് അക്കാദമിക് മികവ് തെളിയിച്ച, പേരെടുത്ത ഒരു ജേണലിലെ ഗവേഷണ പേപ്പറോ ഒരു പുസ്തകമോ ഉള്ള, രണ്ടു വര്‍ഷത്തെ അധ്യാപന/ഗവേഷണ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യുവകലാകാരന്‍മാര്‍/ രംഗകലാപ്രതിഭകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. മാസം 50,000 രൂപ.

https://nehrumemorial.nic.inല്‍ ലഭിക്കും. അവസാനതീയതി ജൂലായ് 30ന് വൈകിട്ട് 5.30. വിവരങ്ങള്‍ക്ക്: www.indiaculture.nic.in.

Content Highlights: Tagore National fellowship for Cultural research