തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ ക്ലാസുകൾക്ക് ശനിയാഴ്ച തുടക്കമാകുമ്പോഴും സീറ്റുകൾ മിക്കതും ഒഴിഞ്ഞുകിടക്കുന്നു. മൂന്നാം അലോട്ടുമെന്റിൽ ഉൾപ്പെട്ടവർക്ക് ജൂലായ് രണ്ടിന് രണ്ടുമണിവരെ പ്രവേശനംനേടാൻ സമയം നൽകിയിട്ടുണ്ട്.

ഔദ്യോഗികമായി മൂന്ന് അലോട്ടുമെന്റുകളാണ് സർവകലാശാല പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ ഒഴിവുകൾ കണക്കിലെടുത്ത് സർക്കാർ, എയ്ഡഡ് കോളേജുകളിലേക്ക് സപ്ലിമെന്ററി അലോട്ടുമെന്റിന് നീക്കം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം അടുത്തദിവസം ഉണ്ടാകും.

85 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ മാർക്കുള്ളവർവരെ ആഗ്രഹിച്ച കോളേജും കോഴ്‌സും കിട്ടാതെ കാത്തിരിപ്പാണ്. സ്ഥിരപ്രവേശനം നടത്തിയാൽ സ്വാശ്രയ കോളേജുകളിൽനിന്ന് അടച്ചപണം തിരികെക്കിട്ടില്ലെന്ന ആശങ്കയിലാണിവർ.