പുതുച്ചേരി സര്‍ക്കാരിന്റെ സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ കമ്മിറ്റി (സെന്‍ടാക്) നീറ്റ് അധിഷ്ഠിതമായി നടത്തുന്ന എം.ബി.ബി.എസ്./ ബി.ഡി.എസ്./ബി.എ.എം.എസ്., ഗവണ്‍മെന്റ്/ഓള്‍ ഇന്ത്യ (മാനേജ്‌മെന്റ് ക്വാട്ട) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്വകാര്യ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അഖിലേന്ത്യാതലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുണ്ടാകും. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തെ റെസിഡന്‍സ് വ്യവസ്ഥ പരിഗണിക്കാതെ ഈ സീറ്റുകളിലേക്ക് വിദ്യാര്‍ഥികളെ പരിഗണിക്കും.

അപേക്ഷ www.centacpuducherry.in ല്‍ ഒക്ടോബര്‍ 27 വരെ നല്‍കാം.

Content Highlights: Study Medicine, BDS, BAMS courses in puducherry