ജൂലായിലെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എഴുതുന്നവര്‍ മേയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ബിരുദാനന്തരബിരുദപരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എല്‍.ടി.ടി.സി., ഡി.എല്‍.ഇ.ഡി. തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ ജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുമാത്രം ബിരുദാനന്തരബിരുദത്തിന് അഞ്ചുശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

ബയോടെക്‌നോളജി ബിരുദാനന്തരബിരുദവും നാച്വറല്‍ സയന്‍സില്‍ ബി.എഡും നേടിയവര്‍ക്ക് ബയോടെക്‌നോളജിയില്‍ സെറ്റ് എഴുതാം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. വിവരങ്ങള്‍ക്ക്: www.lbscetnre.kerala.gov.in ല്‍ ലഭിക്കും.

Content Highlights: State eligibility test 2021