സ്പേസ് വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്.), മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുള്ള ഡിപ്പാർട്ടുമെന്റുകളും ബ്രാഞ്ചുകളും:

എയ്റോസ്പേസ് എൻജിനിയറിങ്: തെർമൽ ആൻഡ് പ്രൊപ്പൽഷൻ, എയ്റോഡൈനാമിക്സ് ആൻഡ് ഫ്ലൈറ്റ് മെക്കാനിക്സ്, സ്ട്രക്ചേഴ്സ് ആൻഡ് ഡിസൈൻ

ഏവിയോണിക്സ്: ആർ.എഫ്. ആൻഡ് മൈക്രോവേവ് എൻജിനിയറിങ്, ഡിജിറ്റൽ സിഗ്നൽ പ്രൊസസിങ്, വി.എൽ.എസ്.ഐ. ആൻഡ് മൈക്രോസിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്

മാത്തമാറ്റിക്സ്: മെഷീൻ ലേണിങ് ആൻഡ് കംപ്യൂട്ടിങ്

കെമിസ്ട്രി: മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി

ഫിസിക്സ്: ഒപ്റ്റിക്കൽ എൻജിനിയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി

എർത്ത് ആൻഡ് സ്പേസ് സയൻസസ്: എർത്ത് സിസ്റ്റം സയൻസ്, ജിയോ ഇൻഫർമാറ്റിക്സ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്

അപേക്ഷകർക്ക് ഡിപ്പാർട്ടുമെന്റ്/ബ്രാഞ്ച് അനുസരിച്ച് നിശ്ചിത ബ്രാഞ്ചിൽ/വിഷയത്തിൽ ബി.ഇ./ ബി.ടെക്./മാസ്റ്റർ ഓഫ് സയൻസ്/തുല്യ ബിരുദം 66 ശതമാനം മാർക്കോടെ/6.5 സി.ജി.പി.എ.യോടെ വേണം. ബന്ധപ്പെട്ടമേഖലയിൽ സാധുവായ ഗേറ്റ് സ്കോർ ഉണ്ടാവണം. പ്രായം 16.6.2021-ന് 32 വയസ്സ് കവിയരുത്.

വിശദമായ യോഗ്യതാവ്യവസ്ഥകൾ https://admission.iist.ac.in-ൽ കിട്ടും. ഓൺലൈൻ അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജൂൺ 16 രാത്രി 11.59 വരെ നൽകാം.

വിവിധ ഡിപ്പാർട്ടുമെന്റുകളിലായി മുൻഗണന നിശ്ചയിച്ച് പരമാവധി അഞ്ചുബ്രാഞ്ചുകൾ ഒരാൾക്ക് തിരഞ്ഞെടുക്കാം. ബ്രാഞ്ചിന്റെ എണ്ണത്തിനനുസരിച്ചുള്ള അപേക്ഷാഫീസും ജൂൺ 16-നകം ഓൺലൈനായി അടയ്ക്കണം.

Content Highlights: Space Science technology institute invites application for M.tech, Masters