സമിലെ സിൽചർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാർക്ക്/6.5 സി.പി.ഐ./സി.ജി.പി.എ. യോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം/6.0) ഏതെങ്കിലും വിഷയത്തിലെ റഗുലർ ബാച്ചിലർ ബിരുദം വേണം. കൂടാതെ, സെപ്റ്റംബർ 2020-നും മാർച്ച് 2021-നും ഇടയ്ക്ക് അഭിമുഖീകരിച്ച കാറ്റ്/മാറ്റ്/സി.മാറ്റിൽ 50-ാം പെർസൻെന്റെൽ കട്ട് ഓഫോടെയുള്ള സാധുവായ സ്കോർ വേണം.

അപേക്ഷ മാർച്ച് 31-നകം http://nits.ac.in വഴി നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

Content Highlights: Silchar NIT invites application for MBA