വിജയവാഡയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.), ആർക്കിടെക്ചർ/പ്ലാനിങ്ങിലെ വ്യത്യസ്ത സവിശേഷ മേഖലകളിലെ ഡയറക്ട് മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ആർക്കിടെക്ചർ വിഭാഗത്തിൽ സസ്റ്റെയിനബിൾ ആർക്കിടെക്ചർ, ലാൻഡ് സ്കാപ് ആർക്കിടെക്ചർ, ആർക്കിടെക്ചറൽ കൺസർവേഷൻ എന്നീ മാസ്റ്റർ ഓഫ് ആർക്കിടെക്ചർ പ്രോഗ്രാമുകൾക്ക് ബി.ആർക്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.

മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ബി.ആർക്., ബി.ഇ./ബി.ടെക്. (സിവിൽ/ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ടെക്നോളജി)/ കൺസ്ട്രക്ഷൻ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്/കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം.

പ്ലാനിങ് വിഭാഗ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: എൻവയോൺമെന്റൽ പ്ലാനിങ് ആൻഡ് മാനേജ്മെന്റ്, അർബൻ ആൻഡ് റീജ്യണൽ പ്ലാനിങ്, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാനിങ്.

വിവിധ സ്പെഷ്യലൈസേഷനുകളിലായി ബി. പ്ലാനിങ്, ബി.ആർക്., ബി.ഇ./ബി.ടെക്. (സിവിൽ/പ്ലാനിങ്), ജ്യോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച് മാസ്റ്റേഴ്സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഡോക്ടറൽ (ഫുൾ/പാർട്ട് ടൈം -പിഎച്ച്.ഡി.) പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

എല്ലാ പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷാ മാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്.

വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം, അപേക്ഷാഫോറം തുടങ്ങിയവ www.spav.ac.in/courseoffered.html -ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ അഞ്ചിന് വൈകീട്ട് അഞ്ചിനകം അക്കാദമിക് ഡീനിന് ലഭിക്കണം.

Content Highlights: School of panning and architecture invites application masters phd