രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആര്‍.ജി.ഐ.പി.ടി.) അമേതി, ബി.ടെക്., ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
ബി.ടെക്.: പെട്രോളിയം എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്.
ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി (ഐ.ഡി.ഡി.): പെട്രോളിയം എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്.
ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്-2020 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്ലസ്ടു തത്തുല്യ പരീക്ഷയില്‍ 60 ശതമാനം (എസ്.സി., എസ്.ടി., പി.ഡബ്ല്യു.ഡി. 55 ശതമാനം) മാര്‍ക്ക് നേടിയിരിക്കണം. അവസാന തീയതി: നവംബര്‍ 20.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.rgipt.ac.in/
Content Highlights: RGIPT invites application for B.tech apply till november 20