പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും ഫീസടച്ച് 3 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാംസെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 1-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാംസെമസ്റ്റര്‍ എം.എസ്സി. സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെയും ഒന്നാംസെമസ്റ്റര്‍ എം.എസ്സി. ഫിസിക്‌സ് നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഇംഗ്ലീഷ് വൈവ

എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഇംഗ്ലീഷ് മേയ് 2020 പരീക്ഷയുടെ വൈവ 29, 30 തീയതികളില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

നാലാംസെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: revaluation result, viva: calicut university notifications