റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുത്ത സര്‍വകലാശാലകള്‍/കോളേജുകള്‍/ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് എമിനന്‍സ് എന്നിവയിലെ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഉപന്യാസ രചനാ മത്സരത്തിന്റെ റീജണല്‍ റൗണ്ട് മത്സരത്തിനുള്ള എന്‍ട്രികള്‍ ഡിസംബര്‍ 13 വരെ നല്‍കാം.
വിഷയം: 'നോണ്‍ ബാങ്കിങ് ഫിനാന്‍സ് ഇന്‍ ഇന്ത്യ- റഗുലേറ്ററി ചലഞ്ചസ് ആന്‍ഡ് കണ്‍സേണ്‍സ്'.
സ്ഥാപന മേധാവിയുടെ ഫോര്‍വേര്‍ഡിങ് കത്തോടെ ഉപന്യാസത്തിന്റെ സോഫ്റ്റ് കോപ്പി vrsunitha@rbi.org.in ലും ഹാര്‍ഡ് കോപ്പി, 'ദി റീജണല്‍ ഡയറക്ടര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, പോസ്റ്റ് ബാഗ് നമ്പര്‍ 6507, വികാസ് ഭവന്‍ (പി.ഒ.), ബേക്കറി ജങ്ഷന്‍, തിരുവനന്തപുരം- 695 033' എന്ന വിലാസത്തിലുമാണ് ലഭിക്കേണ്ടത്.
തിരുവനന്തപുരം റീജണ്‍ എന്‍ട്രികളാണ് ഈ വിലാസങ്ങളിലേക്ക് അയയ്‌ക്കേണ്ടത്.
Content Highlights: Reserve bank's essay competition for students