വേഷണ തത്പരര്‍ക്ക് ശാസ്ത്രസാങ്കേതിക മേഖലകളില്‍ പി.എച്ച്.ഡി. കരസ്ഥമാക്കാന്‍ ഒട്ടേറെ അവസരങ്ങള്‍. പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ 2018 വര്‍ഷത്തിലാരംഭിക്കുന്ന പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഐ.ഐ.എസ്.ടി. വലിയമല: തിരുവനന്തപുരത്ത് വലിയമലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) 2018 ജനുവരിയിലാരംഭിക്കുന്ന പി.എച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ഡിസംബര്‍ 16 വരെ സ്വീകരിക്കും. എയ്‌റോ സ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, എര്‍ത്ത് സ്‌പേസ് സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് പഠനാവസരം. 

GATE, UGCCSIR NET/JRF/JEST യോഗ്യതയുള്ളവര്‍ക്ക് 25,000 രൂപ ഫെലോഷിപ്പ് ലഭിക്കും. GATE/NET സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഡിസംബര്‍ 27, 28 തീയതികളില്‍ തിരുവനന്തപുരത്തുവെച്ച് എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് സെലക്ഷന്‍. അപേക്ഷാഫീസ് 600 രൂപ. വനിതകള്‍ക്കും എസ്/എസ്.ടി/പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്കും 300 രൂപമതി. വിശദവിവരങ്ങള്‍ക്ക് : http:\\admission.iist.ac.in 

എന്‍.ഐ.ഐ. ന്യൂഡല്‍ഹി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ (എന്‍.ഐ.ഐ.) 2018-19 വര്‍ഷത്തെ പി.എച്ച്.ഡി. പ്രോഗ്രാമില്‍ ഇന്‍ഫെക്ഷന്‍ ആന്‍ഡ് ഇമ്യൂണിറ്റി, ജനിറ്റിക്‌സ്, മോളിക്യുലര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, കെമിക്കല്‍, സ്ട്രക്ചറല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി, റീപ്രൊഡക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് എന്നീ മേഖലകളിലാണ് അഡ്വാന്‍സ്ഡ് റിസര്‍ച്ചിന് അവസരം.

യോഗ്യത: ഏതെങ്കിലും ശാസ്ത്രമേഖലയില്‍ എം.എസ്.സി./എം.ടെക്/എം.ബി.ബി.എസ്./എം.വി.എസ്.സി./എം.ഫാം. മൊത്തം 60 ശതമാനം സ്‌കോര്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഫെബ്രുവരി 18 ന് ഹൈദരാബാദ്, ന്യൂഡല്‍ഹി, പുണെ, ഗുവാഹട്ടി, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് സെലക്ഷന്‍. JGEEBILS18 ല്‍ യോഗ്യത നേടുന്നവരെയും പരിഗണിക്കും. ജെ.എന്‍.യു. ന്യൂഡല്‍ഹിയുമായി അഫിലിയേറ്റ് ചെയ്താണ് പി.എച്ച്.ഡി. പ്രോഗ്രാം നടത്തുന്നത്. അപേക്ഷ ജനുവരി 10 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് : www.nii.res.in

സി.ഡി.എഫ്.ഡി. ഹൈദരാബാദ്: സെന്റര്‍ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡെയ്ഗ്‌നോസ്റ്റിക്‌സ് (സി.ഡി.എഫ്.ഡി) ഹൈദരാബാദില്‍ മോഡേണ്‍ ബയോളജിയില്‍ റിസര്‍ച്ച് സ്‌കോളേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ മണിപ്പാല്‍ അല്ലെങ്കില്‍ ഹൈദരാബാദ് വാഴ്‌സിറ്റിയുടെ പി.എച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കണം. യോഗ്യത, സെലക്ഷന്‍ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ 2017 ഡിസംബര്‍ എട്ടുവരെ സ്വീകരിക്കും. www.cdfd.org.in.

ഡി.ഐ.എ.ടി. പുണെ: ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി (ഡി.ഐ.എ.ടി.) ഗിരിനഗര്‍, പുണെ ജനുവരിയിലാരംഭിക്കുന്ന പി.എച്ച്.ഡി. പ്രോഗ്രാമിലേക്ക് 2017 ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ജിനീയറിങ്, അപ്ലൈഡ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ഗവേഷണ പഠനാവസരം. റിസര്‍ച്ചില്‍ ഡിഫന്‍സ് ടെക്‌നോളജിസ്റ്റിനാണ് പ്രാമുഖ്യം. യോഗ്യത, സെലക്ഷന്‍, അപേക്ഷിക്കേണ്ടരീതി തുടങ്ങിയവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. www.diat.ac.in