ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി (ഐ.ഐ. എസ്സി.) ന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് (സി.ബി.ആർ.) ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ഫുൾ ടൈം പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കർണാടക മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ അംഗീകൃത ഗവേഷണ കേന്ദ്രമാണ് സി.ബി.ആർ. പിഎച്ച്.ഡി. പൂർത്തിയാക്കുന്നവർക്ക് ബിരുദം നൽകുന്നത് അക്കാദമി ആയിരിക്കും.

ന്യൂറോബയോളജി ഓഫ് ഡിസീസ്, ഹ്യൂമൺ ജനറ്റിക്സ്, ബയോഇൻഫർമാറ്റിക്സ്, ന്യൂറോഇമേജിങ് തുടങ്ങിയ മേഖലകളിലാണ് ഗവേഷണം.

അപേക്ഷകർക്ക് ഏതെങ്കിലും ശാസ്ത്രശാഖയിലെ മാസ്റ്റേഴ്സ് അല്ലെങ്കിൽ, മെഡിസിൻ/എൻജിനിയറിങ്/ ടെക്നോളജി/ഫാർമസി/വെറ്ററിനറി സയൻസ് നാല് വർഷ ബാച്ചിലർ ബിരുദം വേണം. സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ് ഫോർ ജെ.ആർ.എഫ്./യു.ജി.സി. നെറ്റ് ഫോർ ജെ.ആർ.എഫ്./ഡി.ബി.ടി. ജെ.ആർ.എഫ്./ഐ.സി.എം.ആർ. ജെ.ആർ.എഫ്./ഇൻസ്പയർ ഫെലോ (പിഎച്ച്.ഡി.) എന്നിവയിലൊരു യോഗ്യത നേടിയവർക്ക് മുൻഗണനയുണ്ട്.

അപേക്ഷ https://www.cbr.iisc.ac.in ലെ പിഎച്ച്.ഡി. അഡ്മിഷൻ ലിങ്ക് വഴി ജൂൺ 14 വരെ നൽകാം. യോഗ്യതാപരീക്ഷഅഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അക്കാദമിക്, അഭിമുഖ മികവ് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്.

Content Highlights: Research vacancy in Brain Research centre, Apply by June 14