ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് (സിഡിഎഫ്ഡി) റിസര്‍ച് സ്‌കോളേഴ്‌സ്  പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സെല്‍ ആന്‍ഡ്‌ മോളിക്കുലാര്‍ ബയോളജി, ഡിസീസ് ബയോളജി, മോളിക്കുലാര്‍ മൈക്രോബയോളജി, കംപ്യൂട്ടേഷനല്‍ ബയോളജി, ജനറ്റിക്‌സ്, ഇമ്യൂണോളജി എന്നീവയാണ്‌ ഗവേഷണമേഖലകള്‍

യോഗ്യത:  സയന്‍സ്, ടെക്‌നോളജി, അഗ്രികള്‍ചര്‍ മേഖലകളിലെ മാസ്റ്റര്‍ ബിരുദം അഥവാ എംബിബിഎസ് വേണം. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതിയവരെയുംപരിഗണിക്കും. 

CSIR/UGC/DBT/ICMR/INSPIRE/BINC/JEST/UGC-RGNF അഥവാ സമാന ഫെലോഷിപ് ഉണ്ടായിരിക്കണം. 

ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. 2022 ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴിയാകും തിരഞ്ഞെടുപ്പ്. മാര്‍ച്ചില്‍ ഗവേഷണം ആരംഭിക്കും.

വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം http://www.cdfd.org.in/

Content Highlights: Research Scholars Program in Fingerprinting and Diagnostics