രീദാബാദിലുള്ള റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.സി.ബി.) 2021 ഓട്ടം സെഷന്‍ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്ട്രക്ചറല്‍ ബയോളജി, മോളിക്യുളാര്‍ മെഡിസിന്‍, ഇന്‍ഫക്ഷ്യസ് ഡിസീസ് ബയോളജി, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, സിസ്റ്റംസ് ആന്‍ഡ് സിന്തറ്റിക് ബയോളജി, കാന്‍സര്‍ ആന്‍ഡ് സെല്‍ ബയോളജി ഉള്‍പ്പെടെയുള്ള ബഹുഗുണ വിഷയങ്ങളിലെ ഗവേഷണത്തില്‍ താത്പര്യമുള്ള സയന്‍സ്, ടെക്‌നോളജി, മെഡിസിന്‍ മേഖലകളില്‍ നിന്നുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ലൈഫ് സയന്‍സസ്/കെമിസ്ട്രി/ഫിസിക്‌സ് പി.ജി./എം.ഫാര്‍മ/എം.വി.എസ്‌സി./എം.ബി.ബി.എസ്./തുല്യ യോഗ്യത 60 ശതമാനം മാര്‍ക്കോടെ (പട്ടികജാതി/വര്‍ഗ/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 55 ശതമാനം) നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഏതെങ്കിലും ഒരു യോഗ്യതാപരീക്ഷാ വിജയം വേണം. സി.എസ്.ഐ.ആര്‍./യു.ജി.സി. ജെ.ആര്‍.എഫ്.; ഡി.എസ്.ടി. ഇന്‍സ്‌പെയര്‍, ഡി.ബി.ടി.ജെ.ആര്‍.എഫ്., ഐ.സി.എം.ആര്‍.ജെ.ആര്‍.എഫ്., അഞ്ചുവര്‍ഷ സാധുതയുള്ള മറ്റേതെങ്കിലും ദേശീയതല സര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവയിലൊന്നാകാം. ഇന്റര്‍വ്യൂസമയത്ത് അതിന് സാധുതയുണ്ടായിരിക്കണം. അപേക്ഷ www.rcb.res.in വഴി ജനുവരി 15 വരെ നല്‍കാം. വിശദമായ വിജ്ഞാപനം ഈ സൈറ്റില്‍ ഉണ്ട്. അപേക്ഷാഫീസ് 500 രൂപ. എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ എന്നിവ ഫെബ്രുവരി ആദ്യം നടത്തും. 25 പേര്‍ക്കാണ് പ്രവേശനം.

Content Highlights: Research opportunity in Regional centre for biotechnology, apply till January 15