തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി.); ഡിസീസ് ബയോളജി, പ്ലാന്റ് സയൻസസ് മേഖലകളിലെ, 2021 ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം (പിഎച്ച്.ഡി.) പ്രവേശനത്തിന് അപേക്ഷിക്കാം.

ലൈഫ്, അഗ്രിക്കൾച്ചറൽ, എൻവയോൺമെന്റൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ്, അനുബന്ധ വിഷയങ്ങളിൽ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി മുതലായവ) 55 ശതമാനം മാർക്കോടെ (പട്ടിക, ഭിന്നശേഷിക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

അവസാനവർഷക്കാർക്കും അപേക്ഷിക്കാം. അപേക്ഷ മാർച്ച് 10-നകം https://rgcb.res.in വഴി നൽകാം.

Content Highlights: Research opportunity in Rajeev Gandhi Centre for Biotechnology