പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) ജൂലായ് സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോകെമിസ്ട്രി, ക്ലിനിക്കൽ ഫാർമക്കോളജി, മെഡിക്കൽ ഓങ്കോളജി, ഡെർമറ്റോളജി, നിയോനാറ്റോളജി, ഫിസിയോളജി, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി എന്നീ വകുപ്പുകളിലായി 16 ഒഴിവുകളാണുള്ളത്. ജെ.ആർ.എഫ്./എസ്.ആർ.എഫ്. ഉള്ളവർക്ക് അപേക്ഷിക്കാം.

മെഡിക്കൽ/ഡെന്റൽ/വെറ്ററിനറി (എം.ഡി., എം.എസ്., ഡി.എം., എം.സി.എച്ച്., എം.ഡി.എസ്., എം.വി.എസ്.സി. ആൻഡ് എ.എച്ച്. തുടങ്ങിയവ), നോൺ മെഡിക്കൽ (എം.എസ്സി.-2/3 വർഷം, മേഖലയ്ക്കനുസരിച്ച്) വിഭാഗങ്ങളിൽ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) വേണം.

മേഖലയ്ക്കനുസരിച്ചുവേണ്ട വിദ്യാഭ്യാസയോഗ്യത https://jipmer.edu.in/academics/examinations ലിങ്കിലെ പ്രോസ്പക്ടെസിൽ ലഭിക്കും.

അപേക്ഷകർക്ക് രണ്ടുവർഷത്തിനിടെ നേടിയ ഒരു ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് സ്കോർ വേണം. യു.ജി.സി.-സി.എസ്.ഐ.ആർ., യു.ജി.സി., ഐ.സി.എം.ആർ., ഡി.ബി.ടി., ഡി.എസ്.ടി. എന്നിവയുടെ ജെ. ആർ.എഫ്., എസ്.ആർ.എഫ്., ഇൻസ്പെയർ ഫെലോഷിപ്പ് തുടങ്ങിയവ പരിഗണിക്കും.

അപേക്ഷ https://jipmer.edu.in/academics/examinations ലിങ്ക് വഴി ജൂൺ 18-ന് വൈകീട്ട് അഞ്ചുവരെ നൽകാം.

Content Highlights: Research opportunity in JIPMER, apply by june 18