ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) പിഎച്ച്.ഡി. റിസര്‍ച്ച് പ്രോഗ്രാമിലെയും പിഎച്ച്.ഡി. എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിലെയും (ഇ.ആര്‍.പി.) പ്രവേശനത്തിന് അപേക്ഷിക്കാം. ഗവേഷണ അവസരമുള്ള വിഷയങ്ങള്‍:

സയന്‍സ്: ബയോകെമിസ്ട്രി, ഇക്കോളജിക്കല്‍ സയന്‍സസ്, ഇനോര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി ആന്‍ഡ് സെല്‍ബയോളജി, മോളിക്യുളാര്‍ റിപ്രൊഡക്ഷന്‍, ഡെവലപ്‌മെന്റ് ആന്‍ഡ് ജനറ്റിക്‌സ്, ന്യൂറോ സയന്‍സസ്, ഓര്‍ഗാനിക് കെമിസ്ട്രി, ഫിസിക്‌സ്, സോളിഡ് സ്റ്റേറ്റ് ആന്‍ഡ് സ്ട്രക്ചറല്‍ കെമിസ്ട്രി.

എന്‍ജിനിയറിങ്: ഏറോസ്‌പേസ്, അറ്റ്‌മോസ്ഫറിക് ആന്‍ഡ് ഓഷ്യാനിക് സയന്‍സസ്, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് & ഓട്ടോമേഷന്‍, എര്‍ത്ത് സയന്‍സസ്, ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് സിസ്റ്റംസ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, മെറ്റീരിയല്‍സ്, മെക്കാനിക്കല്‍, നാനോ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്, സസ്റ്റയിനബിള്‍ ടെക്‌നോളജീസ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഡേറ്റാ സയന്‍സസ്.

അപേക്ഷ http://admissions.iisc.ac.in വഴി ഡിസംബര്‍ ആറുവരെ നല്‍കാം. വിവരങ്ങള്‍ക്ക്: www.iisc.ac.in/admissions/

Content Highlights: Research opportunity in Indian institute of science