ഡെറാഡൂണിലെ സി.എസ്.ഐ.ആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (ഐ.ഐ.പി.) കെമിക്കല്‍/ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ് മേഖലകളില്‍ അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ചിന് (അക്‌സിര്‍) കീഴില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു.

കെമിക്കല്‍ സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ് മേഖലകളിലെ ഗവേഷണത്തിന് അപേക്ഷാര്‍ഥിക്ക് കെമിക്കല്‍ സയന്‍സസ്/കെമിസ്ട്രി/ബയോകെമിസ്ട്രി/ബയോടെക്‌നോളജി/ മൈക്രോബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സസ്/തുല്യ ലൈഫ് സയന്‍സസ് വിഷയത്തില്‍ മാസ്റ്റേഴ്‌സ് ബിരുദം വേണം. സാധുവായ ഒരു ദേശീയ ഫെലോഷിപ്പ് (സി.എസ്.ഐ.ആര്‍., യു.ജി.സി., ഡി. എസ്.ടി., ഡി.ബി.ടി. തുടങ്ങിയവയുടെ ജെ.ആര്‍.എഫ്./എസ്.ആര്‍.എഫ്.) അല്ലെങ്കില്‍ ഇന്‍സ്പയര്‍, ആര്‍.ജി.എന്‍.എഫ്. പോലുള്ള തത്തുല്യ ഫെലോഷിപ്പോ വേണം.

എന്‍ജിനിയറിങ് പിഎച്ച്.ഡി. പ്രവേശനം തേടുന്നവര്‍ക്ക് നാലുവര്‍ഷ ബി.ഇ./ബി.ടെകിനു ശേഷമുള്ള എം.ഇ./എം.ടെക്. അല്ലെങ്കില്‍ നാല്/അഞ്ച് വര്‍ഷ സയന്‍സ് ബിരുദം അല്ലെങ്കില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം. ടെക്/തുല്യ യോഗ്യത വേണം. കൂടാതെ നിശ്ചിത ദേശീയതല ഫെലോഷിപ്പ് യോഗ്യതയും വേണം. വിശദമായ യോഗ്യതാ വ്യവസ്ഥ, ഗവേഷണ മേഖലകള്‍ തുടങ്ങിയവ https://www.iip.res.in/acsir/notice-board/ എന്ന ലിങ്കില്‍ കിട്ടും.

അപേക്ഷ http://acsir.res.in/വഴി മേയ് 31-നകം നല്‍കണം. അപേക്ഷ നല്‍കുമ്പോള്‍ ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍നിന്ന് ലബോറട്ടി, 'സി.എസ്.ഐ. ആര്‍.-ഐ.ഐ.പി'. ആയി തിരഞ്ഞെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ www.iip.res.in/acsir ല്‍ ലഭിക്കും.

Content Highlights: Research in Petroleum institute